കൊച്ചി: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം സംസ്ഥാസമിതി യോഗം ആവശ്യപ്പെട്ടു. മത്സ്യ ലഭ്യതക്കുറവു മൂലം ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അടിക്കടിയുള്ള സീസല്‍ വിലക്കയറ്റം കാരണം ബോട്ടും, വള്ളങ്ങളും കടലില്‍ ഇറക്കാന്‍ പറ്റാത്ത സാഹചര്യമാണ്.വന്‍ സാമ്പത്തിക ബാധ്യത നേരിടുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് ഇന്ധന വിലവര്‍ധനവ് താങ്ങാവുന്നതിലും ഏറെയാണ്.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് 5000 കോടി രൂപയുടെ കരാര്‍ നല്കി മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി കെ. മേഴ്സിക്കുട്ടിയമ്മ രാജി വെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മാര്‍ച്ച് മൂന്ന് മുതല്‍ കേരളത്തിലെ ഹാര്‍ബറുകള്‍,മത്സ്യഭവനുകള്‍ , ഡിഡി ഓഫിസുകള്‍ക്ക് മുമ്പില്‍ വിവിധ സമര പരിപാടികള്‍ സംഘടിപ്പിയ്ക്കാനും യോഗം തീരുമാനിച്ചു.യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന് അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡന്റ്് പി.പീതാംബരന്, ജനറല്‍ സെക്രട്ടറി പി.പി. ഉദയഘോഷ്, സംഘടനാ സെക്രട്ടറി കെ.പുരുഷോത്തമന്, സഹ സംഘടനാ സെക്രട്ടറി ടി.കെ. കുട്ടന്, ട്രഷറര്‍ ഒ.എന്‍.ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: