കൊല്‍ക്കത്ത: ഇന്ധനവില വര്‍ധനയ്ക്കെതിരെ പ്രതിഷേധിച്ച് ഇലക്ട്രിക് സ്കൂട്ടറില്‍ യാത്ര ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പെട്രോള്‍ തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തിന് പകരം പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് സ്കൂട്ടര്‍ മമത പ്രതിഷേധത്തിനായി തെരഞ്ഞെടുത്തതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവച്ചു.
മോദി സര്‍ക്കാര്‍ പാരമ്പര്യേതര-പുനരുത്പാദക ഊര്‍ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഇതു ഉപയോഗിക്കുന്നതെന്ന കാര്യംകൂടി മമത എടുത്തുപറയണമെന്ന് ഒരാള്‍ ആവശ്യപ്പെട്ടു. ഇലക്ട്രിക് വാഹന വിപണിക്ക് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രി നിധിന് ഗഡ്കരിയും വലിയ പരിഗണനയാണ് നല്‍കുന്നത്.
ഈ വര്‍ഷമാദ്യം ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ബംഗളൂരുവില്‍ ഓഫിസ് തുറന്നിരുന്നു. ഇത് എങ്ങനെയാണ് പ്രതിഷേധമാകുന്നതെന്ന് ചോദിച്ച മറ്റൊരാള്‍ ഇലക്ട്രിക് വാഹനത്തിലോ സൈക്കിളിലോ സഞ്ചരിക്കുന്നത് നല്ല ശീലമെന്നും ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാനാണെങ്കിൽ വീട്ടില്‍നിന്ന് ജോലിസ്ഥലത്തേക്ക് വാഹനം തള്ളണമെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി.
‘നല്ലത്, ഇതുതന്നെയാണ് നിധിന് ഗഡ്കരി പറയുന്നത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക. ഇലക്ട്രിക് വാഹനങ്ങള്‍ സോളാര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുക’- ഒരു ട്വീറ്റില്‍ ഇങ്ങനെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: