ന്യൂദല്‍ഹി : മന്നത്ത് പദ്മനാഭന്റെ ചരമ വാര്‍ഷികത്തില്‍ ട്വിറ്ററിലൂടെ അനുസ്മരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മഹാനായ സാമൂഹിക പരിഷ്കര്‍ത്താവും സ്വാതന്ത്ര്യ സമര സേനാനിയുമായ മന്നത്ത് പദ്മനാഭനെ അദ്ദേഹത്തിന്റെ പുണ്യ തിഥിയില്‍ അനുസ്മരിക്കുന്നു.
സാമൂഹിക സേവനത്തിനും സാംസ്കാരിക പുനരുജ്ജീവനത്തിനുമായി സമര്‍പ്പിതമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്ക്കും പ്രചോദനമായി തുടരുന്നു. എന്നായിരുന്നു വെങ്കയ്യയുടെ ട്വീറ്റ്.
എന്‍എസ്എസിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിനായി ജീവിത കാലം മുഴുവന്‍ പ്രയത്നിച്ച ആചാര്യന് മന്നത്ത് പദ്മനാഭന്റെ ചരമ വാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് മോദി അനുസമരണം രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: