കുന്നത്തൂര്‍: മാലിന്യം നീക്കം ചെയ്യാതെ കനാലിലൂടെ വെള്ളമൊഴുക്കിയത് നാട്ടുകാര്‍ക്ക് വിനയായി. മൈനാഗപ്പള്ളി 14-ാം വാര്‍ഡ് പാറപ്പുറം ജംഗ്ഷന് പടിഞ്ഞാറ് കെഐപി കനാലിലെ പാലത്തിന് അടിയിലാണ് മാലിന്യം അടിഞ്ഞ് കൂടി ഒഴുക്ക് തടസ്സപ്പെട്ടത്.
ഏറെ നേരം വെള്ളം തങ്ങി നിന്നതിനാല്‍ കനാല്‍ കരകവിഞ്ഞ് സമീപത്തെ വീടുകളിലും പുരയിടങ്ങളിലും കിണറുകളിലും മലിനജലം ഒഴുകിയെത്തി. ഇതേ തുടര്‍ന്ന് വീടുകളിലെ കിണര്‍ ജലം മലിനമായി. പ്രതിഷേധത്തെ തുടര്‍ന്ന് കനാലിലേക്കുള്ള ജലവിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ നടത്തിയ ശ്രമം നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച അവസ്ഥയിലാക്കി. മൈനാഗപ്പള്ളി വെട്ടിക്കാട്ട് ഏലായിലേക്ക് പോകുന്ന സബ് കനാലാണിത്. ഇന്നലെ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: