തിരുവനന്തപുരം:യുഎഇ കോൺസുലേറ്റ് മുൻ ഗണ്മാൻ ജയഘോഷിനെ വീണ്ടും കാണാനില്ലെന്ന് ഭാര്യയുടെ പരാതി.
ചൊവ്വാഴ്ച രാവിലെ ഭാര്യയെ ജോലിക്ക് കൊണ്ട് വിടാൻ പോയതായിരുന്നു ജയഘോഷ്. ശേഷം വീട്ടിലെത്തിയില്ലെന്നാണ് പരാതി. ജയഘോഷിനെ ഫോണിലും ലഭ്യമല്ല. വീട്ടുകാർ തുമ്പ പൊലീസിൽ പരാതി നൽകി.
ജയഘോഷിന്റെ സ്കൂട്ടർ നേമത്ത് നിന്നും പൊലീസ് കണ്ടെടുത്തു. ഇതില്‍ നിന്നും ഒരു കത്തും കിട്ടി. മാനസിക സംഘർഷത്തിലാണെന്നും മാറി നിൽക്കുകയാണെന്നും ഈ കത്തില്‍ ജയഘോഷ് വിശദീകരിക്കുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ ജൂലായ് മാസത്തിൽ ജയഘോഷിനെ കാണാതായിരുന്നു. പിറ്റേന്ന് കൈകളിലെ ഞരമ്പ് മുറിച്ച് അവശനായ നിലയിൽ വഴിയരികിൽ നിന്നും കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: