കൊച്ചി: ബിര്‍ള ഗ്രൂപ്പിന്റെ സഹസ്ഥാപനമായ ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ് പ്രീമിയം ഫാനുകളുടെ ശ്രേണി വിപുലമാക്കുന്നു. ഐഒടി സാധ്യമായ 50 ശതമാനം ഊര്‍ജ്ജം ലാഭിക്കാവുന്ന ഇന്‍വെര്‍ട്ടര്‍ ഫാനുകള്‍ അവതരിപ്പിച്ചു. നിലവില്‍ പ്രീമിയം ഫാന്‍ വിപണിയുടെ 48 ശതമാനം പങ്കും കമ്പനിക്കാണ്. നൂതനമായ ഉല്‍പ്പന്നങ്ങളിലൂടെ വിപണി പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം കമ്പനി അവതരിപ്പിച്ച പ്രീമിയം ഇന്‍വെര്‍ട്ടര്‍ ഫാനുകളായ ഐ-സീരീസിന്റെ ഭാഗമാണ് പുതിയ ഐ-ഫ്ളോട്ട് ഫാനുകള്‍. ഇവ 230 സിഎംഎം കാറ്റ് നല്കുന്നു. 50 ശതമാനം കുറവ് ഊര്‍ജ്ജം മാത്രമാണ് ഉപയോഗിക്കുന്നത്. നിശബ്ദമായും കാര്യക്ഷമമായും ഇവ കുറഞ്ഞ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കുന്നു. ഐഒടി സാധ്യമായ ഫാന്‍ ഓറിയന്റ് സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് ഉപയോഗിച്ചും അലക്സിയ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ വഴിയും ശബ്ദ കമാന്‍ഡിലൂടെയും അനായാസം നിയന്ത്രിക്കാം. ഫാന്‍ റിമോട്ട് കണ്‍ട്രോളിലും ഉപയോഗിക്കാം.
നാലു വ്യത്യസ്ത ഫിനിഷുകളിലുള്ള ഐ-ഫ്ളോട്ട് ഫാനുകളുടെ വില 4700 രൂപമുതല്‍ ആരംഭിക്കുന്നു. ഓറിയന്റ് ഐ-സീരീസ് ഫാനുകള്‍ക്ക് ബിഇഇ 5 സ്റ്റാര്‍ റേറ്റിങ്ങുണ്ട്. സാധാരണ ഫാനുകളെ അപേക്ഷിച്ച് 50 ശതമാനം അധിക സര്‍വീസ് മൂല്യം ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: