ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നു കേസില്‍ സിപിഎം കേരള മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി സാമ്പത്തിക ഇടപാടു നടത്തിയതായി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) കുറ്റപത്രം. രണ്ടാം പ്രതിയായ മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് വലിയ അളവില്‍ തുക കൈമാറിയതായാണ് ബെംഗളൂരു പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. പ്രാഥമിക കുറ്റപത്രത്തില്‍ എന്‍സിബി ബിനീഷിനെ പ്രതിയാക്കിയിട്ടില്ല.
അന്വേഷണത്തില്‍ മുഹമ്മദ് അനൂപിന്റെ ഐഡിബിഐ ബാങ്ക് അക്കൗണ്ടിലേക്ക് ബിനീഷ് വലിയ അളവില്‍ തുക കൈമാറ്റം ചെയ്തിരിക്കുന്നതായി കണ്ടെത്തി. അറസ്റ്റിലായപ്പോള്‍ അനൂപ് ഐഡിബിഐ ബാങ്ക് അക്കൗണ്ട് വിവരം വെളിപ്പെടുത്തിയിരുന്നില്ല. ബാങ്കില്‍ അമ്മയുടെ പേരിലുള്ള അക്കൗണ്ടിന്റെ വിവരങ്ങളാണ് അനൂപ് നല്‍കിയത്. അക്കൗണ്ടിലേക്ക് തുക കൈമാറ്റം ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇ ഡി ബിനീഷിനെ അറസ്റ്റു ചെയ്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബിനീഷിന്റെ പണമുപയോഗിച്ച് അനൂപ് ലഹരി ഇടപാടുകള്‍ നടത്തിയിരുന്നതായാണ് ആരോപണം. ബിനീഷ് തന്റെ ബോസാണെന്ന് അനൂപ് മൊഴി നല്‍കിയതായി ഇഡിയുടെ കുറ്റപത്രത്തിലുണ്ട്. ബിനീഷിന്റെ ബിനാമിയാണ് അനൂ
പ് എന്നും ബിനീഷ് പറഞ്ഞാല്‍ അനൂപ് എന്തും ചെയ്യുമെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു. ഇഡി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ ബെംഗളൂരു സെഷന്‍സ് കോടതി ഇന്നലെ വീണ്ടും തള്ളി. സെഷന്‍സ് കോടതി ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ബിനീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും. 72 ദിവസമായി ബിനീഷ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: