തിരുവനന്തപുരം: കേരളത്തിലെ പരമ്പരാഗത, ഗോത്രവര്‍ഗ, അനുഷ്ഠാന കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘ഉത്സവം 2021’ നാടന്‍ കലാമേളയ്ക്ക് തുടക്കമായി. സംസ്ഥാനത്തൊട്ടാകെ 30 വേദികളിലായി അരങ്ങേറുന്ന ‘ഉത്സവം’ വിസ്മൃതിയിലാണ്ടു പോകുന്ന കലാരൂപങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ടെന്നും അത്തരത്തിലുള്ള നിരവധി കലാരൂപങ്ങള്‍ക്കുള്ള പ്രോത്സാഹനമാണ്.
ടി.കെ ബേബി (ഓണംകളി പാട്ട്), പ്രമോദ് ടി.എ (പാട്ടും കാളകളിയും), പദ്മനാഭന് ടി.ആര് (അമ്പത്തീരടി കളരി), സുദര്ശനകുമാര് ടി. (പടയണി), ബിന്ദു പാഴൂര്‍ (മുടിയേറ്റ്), മാലതി ബാലന് (ഉരളിക്കൂത്ത്), രാജമ്മ എ. (പൂപ്പട തുള്ളല്‍), കെ.കുഞ്ഞിക്കോരന് (പൂരക്കളി), ദിനേശന് തെക്കന്‍കൂറന്‍ പെരുവണ്ണാന് (തെയ്യം), ഉമ്പിച്ചി കെ. (മംഗലംകളി) തുടങ്ങി വിവിധ നാടോടി കലാ പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ കലാകാരന്മാരെ ചടങ്ങില്‍ ആദരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന നാടോടി, ഗോത്ര, വംശീയ പാരമ്പര്യങ്ങളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് കലാകാരന്മാര് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവം കലാമേളയില്‍ പരിപാടി അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: