അന്തിക്കാട്: കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ അന്തിക്കാട് മേഖലയില്‍ നിന്ന് എക്സൈസ് വിഭാഗം പിടികൂടിയത് 32 കഞ്ചാവു കേസുകള്‍. അന്തിക്കാട്, മണലൂര്‍, അരിമ്പൂര്‍ അടാട്ട് പഞ്ചായത്തുകളില്‍ നിന്നാണ് ഇത്രയും കേസുകള്‍ പിടികൂടിയത്. 24 വയസിന് താഴെയുള്ളവരും വിദ്യാര്‍ഥികളുമാണ് ഭൂരിഭാഗം പ്രതികളും.
പഞ്ചായത്തുകളിലെ കോള്‍ ബണ്ടുകള്‍ കേന്ദ്രീകരിച്ച് വിലസുന്ന കഞ്ചാവ് സംഘങ്ങള്‍ വൈകുന്നേരങ്ങളിലാണ് കൂട്ടമായി ഇറങ്ങുന്നത്. പിടിക്കപ്പെടുന്ന പ്രതികളുടെ കൈയില്‍ കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ കോടതിയില്‍ ഹാജരാക്കുന്ന പ്രതികള്‍ക്ക് അന്നു തന്നെ ജാമ്യം കിട്ടുന്നതും പതിവാണ്.
ജാമ്യത്തില്‍ ഇറങ്ങുന്നവര്‍ തന്നെയാണ് വീണ്ടും പിടിയിലാവുന്നവരിലേറെയുമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ഷാജി പറഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ ബണ്ടുകളിലും മറ്റും കാണുന്ന ചെറുപ്പക്കാരുടെ സംഘങ്ങളെക്കുറിച്ച് 9447955077,0487-2631900 എന്ന നമ്പറില്‍ വിവരമറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: