തിരുവനന്തപുരം: ഡെപ്യൂട്ടേഷന് നിയമനത്തിന് പകരം പിണറായി ശ്രീല മേനോനെ നിര്‍ഭയ സെല്‍ കോഓര്‍ഡിനേറ്ററാക്കിയത് കരാര്‍ നിയമനത്തിലൂടെ. പിന്‍വാതില്‍ നിയമനങ്ങള്‍ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച അതേ ദിവസത്തിലായിരുന്നു ഈ കരാര്‍ നിയമനം. ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത് പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപയും.
കരാര്‍ നിയമനത്തിന് കാരണമായി പിണറായി ചൂണ്ടിക്കാണിച്ച ന്യായീകരണം ഇതാണ്- ഡെപ്യട്ടേഷന് വഴി അപേക്ഷ ക്ഷണിച്ചപ്പോള്‍ ആരും എത്താത്തതിനാലാണ് ഈ ഒഴിവില്‍ കരാര്‍ നിയമനം നടത്തിയതെന്നാണ്. എന്നാല്‍ യോഗ്യതയുള്ള ഒട്ടേറെപ്പേര്‍ സര്‍ക്കാര്‍ സര്‍വ്വീസിലുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കരാര്‍ നിയമനം നേടിയ അഡ്വ. ശ്രീല മേനോന് നല്കാന് പോകുന്നത് പ്രതിമാസം 1.10 ലക്ഷം രൂപയാണ്.
ഇതിന് യോഗ്യരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കെയാണ് ഖജനാവ് കൊള്ളയടിച്ച് ഈ കരാര്‍ നിയമനം. വനിത ശിശുവികസന വകുപ്പ് സെക്രട്ടറി, അതിന്റെ ഡയറക്ടര്‍, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ ചേര്‍ന്നാണ് അഡ്വ. ശ്രീല മേനോന് തെരഞ്ഞെടുത്തത്. ഈ തിരഞ്ഞെടുപ്പ് സമിതിയുള്ളവരത്രയും ഇതടുപക്ഷ കുഴലൂത്തുകാരാണെന്നറിയുക.
ഡെപ്യൂട്ടേഷനിലേക്ക് ആളുകളെ തേടിയുള്ള പരസ്യം നല്കുമ്പോള് എംഎസ് ഡബ്ല്യുവും 10 വര്‍ഷം ശിശുക്ഷേമത്തിനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവപരിചയവുമാണ് ചോദിച്ചത്. എന്നാല്‍ കരാര്‍ നിയമനം നടത്തിയപ്പോള്‍ യോഗ്യത എംഎസ് ഡബ്ല്യു അഥാവാ എല്‍എല്‍ബി എന്നു മാത്രമാക്കി. പിന്നെ പ്രോജക്ട് നടത്തിപ്പിലെ പരിചയവും. യോഗ്യതയില്‍ എല്‍എല്‍ബി കൂടി തിരുകിച്ചേര്‍ത്തത് ശ്രീലമേനോനെ നിയമിക്കാന്‍ തന്നെയാണെന്നാണ് വിമര്‍ശകര്‍ കരുതുന്നത്. മാത്രമല്ല, കരാര്‍നിയമനത്തിന് അപേക്ഷക്ഷണിച്ചുകൊണ്ടുള്ള ഉത്തരവ് പ്രധാനപത്രങ്ങളില്‍ ഒന്നും നല്‍കിയതുമില്ല. ഒരു വര്‍ഷത്തേക്കാണ് നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: