ന്യൂദല്‍ഹി : സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണത്തിന് പിന്നില്‍ നടന്ന ഗൂഢാലോചന തള്ളിക്കളയാന്‍ ആകില്ലെന്ന് സുപ്രീംകോടതി പ്രത്യേക സമിതി. ജസ്റ്റിസ് എ.കെ. പട്നായിക് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ജുഡീഷ്യല്‍ തലത്തിലും ഭരണതലത്തിലും രഞ്ജന്‍ ഗൊഗോയി എടുത്ത കര്‍ശന നടപടികള്‍ ഗൂഢാലോചനയ്ക്ക് കാരണമയേക്കാം. അസം, എന്‍ആര്‍സി കേസിലെ ഗോഗോയി എടുത്ത കടുത്ത നിലപാടും ഗൂഢാലോചനയ്ക്ക് കരണമായിട്ടുണ്ടാക്കാമെന്ന് ഐബി റിപ്പോര്‍ട്ട് നല്‍കിയെന്നും പ്രത്യേക സമിതി പരാമര്‍ശിക്കുന്നത്. എന്നാല്‍ രണ്ടുവര്‍ഷം മുമ്പുള്ള പരാതി ആയതിനാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് തുടരന്വേഷണത്തിന് സാധ്യത കുറവാണ്. അതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്നും സുപ്രീംകോടതി അറിയിച്ചു.
2018 ലാണ് യുവതി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്. പരാതി ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സമിതി അന്വേഷിച്ചെങ്കിലും കേസ് തള്ളി. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. അന്വേഷണത്തില്‍ ജസ്റ്റിസ് ഗൊഗോയിക്ക് അന്വേഷണ സമിതി ക്ലീന്‍ ചിറ്റും നല്കി.
അതിനിടെ പരാതിക്കാരിയായ യുവതിക്ക് സുപ്രീംകോടതിയില്‍ പുനര്‍ നിയമനം ലഭിച്ചു. യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാസമാണ് ഇവര്‍ വീണ്ടും ജോലിയില്‍ തിരികെ പ്രവേശിച്ചത്. ജോലി ഇല്ലാതിരുന്ന കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടാണ് ജോലിയില്‍ പുനര്‍നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: