മുംബൈ: കര്‍ഷക സംഘടനകളുടെ സമരത്തിന്റെ മറവില്‍ റിപ്പബ്ലിക് ദിനത്തില്‍ സംഘര്‍ഷം അഴിച്ചുവിടാന്‍ പദ്ധതിയിട്ട സൂം മീറ്റിങ്ങില്‍ പങ്കെടുത്തുവെന്ന് മുംബൈയിലെ അഭിഭാഷകയും ആക്ടിവിസ്റ്റുമായ നിഖിത ജേക്കബ്ബ് സമ്മതിച്ചു. യോഗത്തില്‍ സിഖ് ഖാലിസ്ഥാനി സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയായ എം. ഒ ധലിവാളും ദിഷ രവിയും അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നുവെന്നും നിഖിത സമ്മതിച്ചു.
ധലിവാളും ദിഷയും നിഖിതയും മറ്റൊരു ആക്ടിവിസ്റ്റായ ശന്തനുവും കനേഡിയന്‍ പൗരത്വമുള്ള പുനീത് എന്ന യുവതിയും ചേര്‍ന്നാണ് ടൂള്‍ കിറ്റ് തയാറാക്കിയതെന്ന് ദല്‍ഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ രേഖ ഉപയോഗിച്ചാണ് കര്‍ഷക സംഘടനകളുടെ സമരം വ്യാപിപ്പിക്കാനും റിപ്പബ്ലിക് ദിനത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആഹ്വാനം നല്കിയതും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ടൂള്‍കിറ്റാണ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് ട്വീറ്റ് ചെയ്തത്.
യോഗത്തില്‍ പങ്കെടുത്തെങ്കിലും മത, രാഷ്ട്രീയ പ്രചാരണത്തില്‍ പങ്കാളിയായിട്ടില്ല എന്നാണ് നിഖിതയുടെ വാദം. പക്ഷെ പോലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. ടൂള്‍ കിറ്റ് തയാറാക്കിയത് എക്സിന്ക്ഷന് റിബലിയന്‍ ഇന്ത്യ വോളന്റിയേഴ്സാണെന്നും സമരത്തിന്റെ ചിത്രം അന്താരാഷ്ട്ര സമൂഹത്തില്‍ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് നിഖിത പറയുന്നത്. ടൂള്‍ കിറ്റ് വിവരങ്ങള്‍ നല്കുന്ന ഒന്നു മാത്രമായിരുന്നു, അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ല. ഗ്രെറ്റ തുന്‍ബെര്‍ഗിന് ടൂള്‍ കിറ്റ് നല്‍കിയിട്ടുമില്ല. നിഖിത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: