പുതുച്ചേരി: കിരണ്‍ ബേദിയെ ലഫ്റ്റ്നന്റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും ചൊവ്വാഴ്ച നീക്കി. ‘കിരണ്‍ ബേദി പുതുച്ചേരി ലഫ്. ഗവര്‍ണര്‍ പദവി വഹിക്കുന്നത് അവസാനിച്ചു എന്നായിരുന്നു ഇത് സംബന്ധിച്ച് രാഷ്ട്രപതി ഭവന് വക്താവിന്റെ പ്രതികരണം.
തെലുങ്കാന ഗവര്‍ണര്‍ തമിഴിശൈ സൗന്ദരരാജന് പുതുച്ചേരിയുടെ കൂടി അധികച്ചുമതല നല്‍കിക്കൊണ്ട് രാഷ്ട്രപതി ഉത്തരവായി. നേരത്തെ കാമരാജ് നഗര്‍ കോണ്‍ഗ്രസ് എംഎല്‍എ എ ജോണ്‍കുമാര്‍ തന്റെ പദവി രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരില്‍ അതൃപ്തിയുള്ളതിനാലാണ് ഇതെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പോള്‍ പുതുച്ചേരിയില്‍ നാരാണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. ഏത് സമയത്തും ഈ സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ചുവിടാന്‍ സാധ്യതയുള്ളതായി കരുതുന്നു.
പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തമിഴ്നാടിനൊപ്പമാണ് പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. എങ്കിലും തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: