തിരുവനന്തപുരം ക്ഷേത്രദര്‍ശനത്തിന് പോകുന്ന സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്ന മീശ എന്ന നോവലിനെ തന്നെ തിരഞ്ഞുപിടിച്ച് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയത് പിണറായി സര്‍ക്കാരിന്റെ മുസ്ലിം പ്രീണനനയത്തിന്റെയും ഹിന്ദു വിരുദ്ധതയുടെയും ഏറ്റവും ഒടുവിലത്തെ തെളിവെന്ന് പരക്കെ വിമര്‍ശനം.
2020ലെ സാഹിത്യത്തിനുള്ള ജെസിബി അവാര്‍ഡ് മീശയുടെ ഇംഗ്ലീഷ് പതിപ്പ് നേടിയതോടെ ഈ നോവല്‍ തള്ളാന്‍ കഴിയാത്ത ഒരു കൃതിയായി ജൂറിക്ക് മുന്നില്‍ എത്തിയതാണ് അവാര്‍ഡിന് വഴിവെച്ചതെന്നാണ് അണിയറ സംസാരം. പക്ഷെ ഹിന്ദു സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന നോവലാണ് ഇതെന്ന കാര്യം അവിതര്‍ക്കിതമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശയായി പ്രസിദ്ധീകരിച്ച നോവല്‍ ഹിന്ദുസമുദായത്തിലെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രസിദ്ധീകരണം നിര്‍ത്തിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഈ പുസ്തകം പിന്നീട് ഡിസി ബുക്സാണ് നോവലായി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. അതിന് പിന്നിലും ഡിസി ബുക്സുടമയുടെ ഹിന്ദു വിരുദ്ധതയും ചര്‍ച്ചാ വിഷയമായി. ബിജെപി പ്രവര്‍ത്തകര്‍ അന്ന് ആദ്യ പതിപ്പിന്റെ കോപ്പികള്‍ പരസ്യമായി കത്തിച്ച് കേരളത്തിലുടനീളം പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
ഇതിനെയൊന്നും വകവെയ്ക്കാതെയാണ് ശബരിമലയില്‍ പൊലീസിനെ വിട്ട് നടത്തിയ അതിക്രമത്തിലൂടെ കേരളത്തിലെ മുസ്ലിം സമുദായത്തെ തൃപ്തിപ്പെടുത്തിയ പിണറായി സര്‍ക്കാര്‍ വീണ്ടും മുസ്ലിം പ്രീണനം ലക്ഷ്യമാക്കി ഇപ്പോള്‍ മീശ എന്ന കൃതിയ്ക്ക് മികച്ച നോവലിനുള്ള 2019ലെ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചത്.
എന്തിനാണ് സ്ത്രീകള്‍ ഉടുത്തൊരുങ്ങി സുന്ദരികളായി അമ്പലത്തില്‍ പോകുന്നതെന്ന ഒരു കഥാപാത്രത്തിന്റെ ചോദ്യത്തിന് പ്രാര്‍ഥിക്കാന്‍ എന്നല്ല, പകരം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വ്വമായി പ്രഖ്യാപിക്കുകയാണവര്‍ എന്നായിരുന്നു മറ്റൊരു കഥാപാത്രത്തിന്റെ മറുപടി. ഇത്രയും പരസ്യമായി ഹിന്ദു സ്ത്രീകളുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന, സ്ത്രീ വിരുദ്ധത പ്രഖ്യാപിക്കുന്ന നോവലിന് തന്നെ അവാര്‍ഡ് നല്‍കിയതിന്റെ ഉത്തരം ഒറ്റവാചകത്തില്‍ ഒതുക്കാം: ഹിന്ദു ദൈവങ്ങളെയും ഹൈന്ദവതയെയും ക്ഷേത്രബിംബങ്ങളെയും അവഹേളിക്കുക- അതു വഴി കേരളത്തിലെ മുസ്ലിങ്ങളുടെ കയ്യടി നേടുക. ന്യൂനപക്ഷ വോട്ട് പെട്ടിയിലെത്തിക്കുക.
സ്ത്രീകള്‍ എന്തിനാണ് മാസത്തില്‍ നാലഞ്ച് ദിവസം ക്ഷേത്രത്തില്‍ വരാത്തതെന്ത് എന്ന ചോദ്യത്തിന് അവര്‍ അതിന് തയ്യാറല്ലെന്ന് തിരുമേനി അറിയിക്കുകയാണെന്നും തിരുമേനിമാരാണല്ലോ പണ്ടേ ഈ കാര്യത്തില്‍ ആശാന്മാര് എന്നും ഒരു കഥാപാത്രത്തെക്കൊണ്ട് പറയിക്കുന്നുണ്ട് നോവലിസ്റ്റ്. സ്ത്രീകളെ വെറും ലൈംഗികമോഹം മാത്രമുള്ള ബിംബങ്ങളായി ചിത്രീകരിക്കുന്ന ഈ നോവലിനെത്തന്നെ പിണറായിയുടെ സംഘം കേരളാ സാഹിത്യ അക്കാദമി അവാര്‍ഡിന് തിരഞ്ഞെടുക്കുക വഴി മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് നേടിയ മികച്ച സാഹിത്യകൃതികളെയും അവരുടെ രചയിതാക്കളെയും അപമാനിക്കുക കൂയിയായിരുന്നു ഇടത് ഭരണം.
കൃതി പ്രസിദ്ധീകരിച്ച സമയത്ത് നിരോധിക്കണമെന്നാവശ്യമുന്നയിച്ച് ചിലര്‍ സുപ്രിംകോടതിയെ സമീപിച്ചതാണ്. അന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ആവശ്യം തള്ളി. ക്ഷേത്രദര്‍ശനത്തിന് പോകുന്ന സ്ത്രീകളെ അപമാനിക്കുന്നു എന്ന വാദം അന്ന് അദ്ദേഹം തള്ളിക്കളയുകയും രചയിതാവിന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെ തടയേണ്ടെന്നും അഭിപ്രായപ്പെടുകയായിരുന്നു. അന്ന് പിണറായിയുടെ ഇടതുപക്ഷം കോടതി വിധി കേട്ട് ഒന്നടങ്കം കയ്യടിക്കുകയായിരുന്നു. അതേ സമയം മുത്തലാഖ് നിരോധനത്തെ കോടതിയും മറ്റും അനുകൂലിച്ചപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താനും ഇവര്‍ മടികാട്ടിയില്ല എന്നതായിരുന്നു വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: