ന്യൂദല്‍ഹി: ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അവരുടെ മെല്ലെപ്പോക്കിനെതിരെ പരസ്യവിമര്‍ശനമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
തീരുമാനങ്ങളെടുക്കുന്നതിലെ കാലതാമസത്തെ പ്രധാനമന്ത്രി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമ്പരപ്പ് നിറഞ്ഞ നിശ്ശബ്ദത. പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്ര, കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബ, മറ്റ് ഉയര്‍ന്ന സെക്രട്ടറിമാര്‍, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്ത പ്രഗതി യോഗത്തിലായിരുന്നു ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വിമര്‍ശനം. റെയില്‍വേയുടെയും ഹൈവേ പദ്ധതികളുടെയും നടത്തിപ്പില്‍ 10 വര്‍ഷത്തെ കാലതാമസമുണ്ടായ സംഭവവും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
പദ്ധതികള്‍ വൈകുമ്പോള്‍ ചെലവ് പല മടങ്ങ് കൂടുന്നു എന്ന് മാത്രമല്ല, ഇത് മൂലം തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതിലും സാമ്പത്തിക അവസരങ്ങള്‍ നഷ്ടപ്പെടുന്നതിലുമായിരുന്നു പ്രധാനമന്ത്രിയ്ക്ക് കൂടുതല്‍ ആശങ്ക. രാജ്യത്തെ കെട്ടിപ്പൊക്കുന്നതില്‍ സ്വകാര്യ മേഖലയെ ഉയര്‍ത്തിപ്പിക്കുന്ന സന്ദര്‍ഭത്തിലായിരുന്നു മോദിയുടെ ഈ വിമര്‍ശനമെന്നതും ശ്രദ്ധേയമായി. ഇന്ത്യയെ ഉദ്യോഗസ്ഥരുടെ കൈകളില്‍ ഏല്‍പ്പിച്ചാല്‍ എന്താകുമെന്ന ചോദ്യത്തിലൂടെ ബ്യൂറോക്രസിക്കെതിരെ പരോക്ഷവിമര്‍ശനം ഉയര്‍ത്താനും മോദി മറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: