ബെയ്ജിങ്: കൊവിഡ് വൈറസ് കണ്ടെത്തിയ ചൈനയിൽ കൊവിഡ് വാക്സിൻ എന്ന പേരിൽ ഉപ്പുവെള്ളവും മിനറല്‍ വാട്ടറും വിൽപ്പന നടത്തി കോടികൾ സമ്പാദിച്ച സംഘത്തിലെ തലവനെ അറസ്റ്റ് ചെയ്തു. 18 മില്യണ്‍ യുവാന്റെ (ഏകദേശം 20 കോടിയിലേറെ രൂപ) സാമ്പത്തിക നേട്ടമാണ് ഇവരുണ്ടാക്കിയത്. കോങ് എന്നയളാണ് പിടിയിലായത്. നിരവധി പേര് ഈ കോവിഡ് വാക്സിന് സിവീകരിച്ചത്.
യഥാര്‍ഥ വാക്സിന്റെ ഡിസൈനടക്കം ഉപയോഗിച്ചായിരുന്നു കോങ് വ്യാജ വാക്സിനുകള്‍ വിപണിയിലെത്തിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ആയിരുന്നു വ്യാജ വാക്സിനുകള്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. ഇതില്‍ 600 ബാച്ച് വാക്സിനുകള്‍ നവംബറില്‍ ഹോങ്കോങ്ങിലേക്ക് കയറ്റി അയക്കുകയും ചെയ്തു. കൂടാതെ മറ്റു രാജ്യങ്ങളിലേക്കും വാക്സിന് കയറ്റുമതി ചെയ്തിരുന്നു.
ചൈനയിൽ വ്യാജ കൊവിഡ് വാക്സിനുകളുടെ നിർമാണവും വിതരണവും വർദ്ധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എഴുപതോളം പേരെയാണ് ചൈന അറസ്റ്റ് ചെയ്തത്. വ്യാജ വാക്സിന് ആശുപത്രിയില്‍ വിറ്റവരും നാട്ടുവൈദ്യന്മാരം ഉപയോഗിച്ച് ഗ്രാമങ്ങളില്‍ വാക്സിന് കുത്തിവയ്പ്പ് നടത്തിയവരും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ വീടുകള്‍ കേന്ദ്രീകരിച്ച് വാക്സിന് കുത്തിവയ്പ്പ് നല്കിയവരും പിടിയിലായിട്ടുണ്ട്. വ്യാജ വാക്സിനുകള്‍ വന്‍തോതില്‍ വിപണിയിലെത്തിയതിനെ തുടര്‍ന്ന് ശക്തമായ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് വൈറസ് കണ്ടെത്തിയ ചൈനയില്‍ ഇതുവരെ നാലു കോടി പേര്‍ക്കാണ് വാക്സിന് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് പുതുവത്സരദിനത്തിന് മുന്‍പ് 10 കോടി ഡോസ് വാക്സിന് നല്കാന് ലക്ഷ്യമിട്ടിരുന്നു. വ്യാജ വാക്സിന് തട്ടിപ്പ് സംഘങ്ങളെ കണ്ടെത്താന്‍ പ്രാദേശിക ഏജന്‍സികള്‍ പോലീസുമായി സഹകരിക്കണമെന്ന് സുപ്രീം പീപ്പീള്‍സ് പ്രോക്യുറേറ്ററേറ്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: