കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഇന്ത്യ ലിമിറ്റഡ്-ന്യൂദല്‍ഹി എക്സിക്യൂട്ടീവ് ട്രെയിനികളെ തേടുന്നു. 65 ശതമാനം മാര്‍ക്കില്‍ കുറയാത്ത കെമിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്കാണ് അവസരം. 25 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകളും സെലക്ഷന് നടപടിക്രമങ്ങളും ചുവടെ- വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.gailonline.com ല്‍ കരിയേഴ്സ് ലിങ്കിലുണ്ട്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 16 വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫീസില്ല.
എക്സിക്യൂട്ടീവ് ട്രെയിനി- കെമിക്കല്‍ (ഗ്രേഡ് ഇ-2), ഒഴിവുകള്‍-13 (ജനറല്‍-8, ഇഡബ്ല്യുഎസ്-1, എസ്സി-1, ഒബിസി-എന്‍സിഎല്‍-3), യോഗ്യത: ബിഇ/ബിടെക് (കെമിക്കല്‍/പെട്രോ കെമിക്കല്‍ ടെക്നോളജി)പെട്രോകെമിക്കല്‍ ടെക്നോളജി 65 % മാര്‍ക്കോടെ വിജയിച്ചിരിക്കണം.
എക്സിക്യൂട്ടീവ് ട്രെയിനി- ഇന്‍സ്ട്രുമെന്റേഷന്‍ (ഗ്രേഡ് ഇ-2), ഒഴിവുകള്‍-12 (ജനറല്‍-5, ഇഡബ്ല്യുഎസ്-1, എസ്സി-2, എസ്ടി-2, ഒബിസി-എന്‍സിഎല്‍-2), യോഗ്യത: ബിഇ/ബിടെക് (ഇന്‍സ്ട്രുമെന്റേഷന്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്ട്രോള്/ഇലക്ട്രോണിക്സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രിക്കല്‍ ആന്റ്ഇന്സ്ട്രുമെന്റേഷന്/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്) 65% മാര്‍ക്കോടെ വിജയിച്ചിരിക്കണം.
യോഗ്യതാ പരീക്ഷയില്‍ എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 60% മാര്‍ക്ക് മതി. ഇന്റഗ്രേറ്റഡ് ഡ്യൂവല്‍ ഡിഗ്രി (ബിഇ/ബിടെക്+എംഇ/എംടെക്) കാരെയും പരിഗണിക്കും. 2021 ഓഗസ്റ്റ് 31 നകം യോഗ്യത നേടിയിരിക്കണം. പ്രായപരിധി 16.3.2021 ല്‍ 26 വയസ്. സംവരണ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.
ഗേറ്റ് 2021 സ്കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനം ലഭിക്കും. പരിശീലനകാലം പ്രതിമാസം അടിസ്ഥാന ശമ്പളം 60,000 രൂപ ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 60,000-180,000 രൂപ ശമ്പളനിരക്കില്‍ എക്സിക്യൂട്ടീവ്/എന്‍ജിനീയറായി നിയമിക്കുന്നതാണ്. വേരിയബിള്‍ ഡിഎ, വീട്ടുവാടക ബത്ത, ചികിത്സാസഹായം, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് മുതലായ ആനുകൂല്യങ്ങളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: