തിരുവനന്തപുരം: അയോധ്യ ശ്രീരാമ ക്ഷേത്ര നിധി സമാഹരണയജ്ഞത്തിന്റ ഭാഗമായി സുരേഷ് ഗോപി എംപിയെ ആര്‍എസ്എസ് ദക്ഷിണ, ദക്ഷിണമധ്യ ക്ഷേത്ര ഗ്രാമവികാസ് സംയോജക് ജി. സ്ഥാണുമാലയന്‍ സന്ദര്‍ശിച്ചു. ക്ഷേത്രനിര്‍മ്മാണത്തില്‍ ഭാഗമാകാന്‍ ഭക്തജനകോടികളെ സംമ്പര്‍ക്കം ചെയ്യുന്നതിനൊപ്പം വിവിധ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങളെയും കാണുന്നതിന്റെ ഭാഗമായിയാണ് സന്ദര്‍ശനം. വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണനും ഒപ്പം ഉണ്ടായിരുന്നു.
ക്ഷേത്ര നിര്‍മ്മാണത്തിനു സമാന്തരമായി ദേശഭക്തരായ ഓരോ പൗരന്റെയും ഹൃദയത്തിലും പരിവര്‍ത്തനം ഉണ്ടാകണമെന്ന ആചാര്യശ്രേഷ്ഠരുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മ്മാണ ധനസംഗ്രഹ സമിതി സമ്പര്‍ക്കം തീരുമാനിച്ചത്. സംസ്ഥാനത്ത് പ്രമുഖരില്‍ നിന്ന് ധനം സ്വീകരിച്ച് ഉദ്ഘാടനങ്ങള്‍ നടന്നു. ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ കേരളത്തിലെ 14000 ഗ്രാമങ്ങളിലെ മുഴുവന്‍ ജനങ്ങളെയും സമ്പര്‍ക്കം ചെയ്യാനാണ് തീരുമാനം. രാജ്യത്ത് നടന്ന സമാഹരണയജ്ഞത്തിലൂടെ ഇതുവരെ 1500 കോടി രൂപയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: