Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അസ്‌ന കേസ്: പ്രതികളെല്ലാം നിരപരാധികള്‍, സംഭവം ഊതി വീര്‍പ്പിച്ചത് പോലീസും മാധ്യമങ്ങളും, വെളിപ്പെടുത്തല്‍ അഭിഭാഷകന്റെ ആത്മകഥാ ഗ്രന്ഥത്തില്‍

ദേശ സ്‌നേഹിയെന്ന നിലയില്‍ യൗവ്വനകാലം തൊട്ടേ സംഘപരിവാര്‍ സംഘടനകളുടെ ഭാഗമായിരുന്ന തനിക്ക് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളേയും വെല്ലുവിളികളേയുമെല്ലാം മനക്കരുത്തുകൊണ്ടും സംഘബലം കൊണ്ടും അതിജീവിച്ചതിനേ കുറിച്ചും പുസ്തകത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Feb 15, 2021, 10:40 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: 2000 സെപ്റ്റംബര്‍ 27ന് ചെറുവാഞ്ചേരിയിലെ അസ്‌നയെന്ന പെണ്‍കുട്ടിക്ക് ബോംബേറില്‍ കാല്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തി അഭിഭാഷകന്റെ ആത്മകഥ. കൂത്തുപറമ്പിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. എം.കെ. രഞ്ചിത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ”ഒരു അഭിഭാഷകന്റെ ഓര്‍മ്മ കുറിപ്പുകള്‍” എന്ന ഗ്രന്ഥത്തിലാണ് അസ്‌ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികളെല്ലാം നിരപരാധികളാണെന്നും ഒരേ ഒരാള്‍ എറിഞ്ഞ ബോംബ് പൊട്ടിയാണ് കാലിന് പരിക്കേറ്റതെന്നും വ്യക്തമാക്കുന്നത്. സംഭവം ഊതി വീര്‍പ്പിച്ച് നിരവധി യുവാക്കളെ പ്രതികളാക്കിയത് പോലീസും മാധ്യമങ്ങളും ചേര്‍ന്നാണെന്നും അദ്ദേഹം പറയുന്നു. നേരത്തെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പതിമൂന്ന് പേര്‍ക്ക് കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു.

ചെറുവാഞ്ചേരിയിലെ അത്യാറക്കാവിന്റെ മേല്‍നോട്ടമുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിന് ഉത്സവം നടത്താന്‍ സാധിക്കാതായി. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുളള വനിതകള്‍ ക്ഷേത്ര ഉത്സവം ഭംഗിയായി നടത്തി. തുടര്‍ന്നുളള കാലഘട്ടത്തില്‍ കോണ്‍ഗ്രസിന് ക്ഷേത്ര നടത്തിപ്പിനുളള അധികാരം നഷ്ടപ്പെട്ടു. അതുവഴി മേഖലയിലെ സ്വാധീനം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതിന്റെ തുടര്‍ച്ചയായിരുന്നു അസ്‌ന കേസില്‍ സംഘ പ്രവര്‍ത്തകരെ കുടുക്കുന്നതിലേക്കെത്തിയതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കുന്നു.

”തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന ഘട്ടത്തില്‍ ബാലറ്റുപെട്ടിയുമായി അവര്‍ ഓടി, പുറകെ ഓടിയ ഒരാള്‍ ബോംബെറിയുന്നു, ബാലറ്റുമായി ഓടിയവര്‍ ഓടി കയറിയത് അസ്‌നയുടെ വീട്ടില്‍, ഏറ് കൊണ്ടത് നിരപരാധിയയായ കുട്ടിയുടെ കാലില്‍. എന്നാല്‍ ആരോ ഒരാള്‍ എറിഞ്ഞ ബോംബിന്റെ പേരില്‍ സ്ഥലത്ത് പോലും ഇല്ലാത്ത ഒരുപാട് പേരെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്യപ്പെട്ടു എന്നതാണ് സത്യം” അഭിഭാഷകന്‍ പറയുന്നു. ബാലറ്റ് പെട്ടിയെടുത്ത് ഓടിയതിനു ശേഷവും ഇലക്ഷന്‍ ക്യൂവില്‍ നിന്നപ്പോള്‍ കുത്തിയെന്നു പറഞ്ഞായിരുന്നു കേസ്. എന്നാല്‍ ബാലറ്റ് പെട്ടിയെടുത്ത് ഓടിയ എഫ്‌ഐആര്‍ സമയംവെച്ച് കേസ് പൊട്ടുകയായിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

ദേശ സ്‌നേഹിയെന്ന നിലയില്‍ യൗവ്വനകാലം തൊട്ടേ സംഘപരിവാര്‍ സംഘടനകളുടെ ഭാഗമായിരുന്ന തനിക്ക് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളേയും വെല്ലുവിളികളേയുമെല്ലാം മനക്കരുത്തുകൊണ്ടും സംഘബലം കൊണ്ടും അതിജീവിച്ചതിനേ കുറിച്ചും പുസ്തകത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. തന്റെ ഗുമസ്തനും ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹുമായിരുന്ന മോഹനന്റെ മരണം തന്റെ ജീവിതത്തിലുണ്ടാക്കിയ ഞെട്ടല്‍ ഇന്നും വിട്ടുമാറിയിട്ടില്ലെന്നു പറയുന്ന രഞ്ജിത്ത് മോഹനന്റെ കൊലപാതക ദിവസം അമ്മ നിര്‍ദ്ദേശിച്ച പ്രകാരം കുടുംബത്തിന്റെ എല്ലാമായിരുന്ന സ്ത്രീയെ കാണാന്‍ ആശുപത്രിയിലേക്ക് പോയിരുന്നില്ലെങ്കില്‍ ഇന്ന് ഈ ആത്മകഥയെഴുതാന്‍ ഒരു പക്ഷേ ഞാനുണ്ടാവുമായിരുന്നില്ലെന്നും വ്യക്തമാക്കുന്നു.  

മോഹനന്റെ മരണത്തിന് മുമ്പും ശേഷവും എന്ന് തന്റെ ജീവിതത്തെ രണ്ട് ഘട്ടമായി കാണാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുമായി തനിക്കുണ്ടായിരുന്ന വളരെ അടുത്ത ബന്ധം ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു. മരണത്തിന് തൊട്ടുതലേന്ന് ജയകൃഷ്ണന്‍ മാസ്റ്റര്‍ തന്നോട് പറഞ്ഞ ”ഞാന്‍ എന്തു ചെയ്തിട്ടാ എനിക്ക് ഭീഷണി, ഞാന്‍ ഇതുവരെ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല” എന്ന വാക്കുകള്‍ ഇന്നും തന്റെ മനസ്സില്‍ ജയകൃഷ്ണന്റെ ജ്വലിക്കുന്ന ഓര്‍മ്മകളായി സൂക്ഷിക്കുന്നതായി അദ്ദേഹം പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ആരും തിരിഞ്ഞു നോക്കാതെ ജീര്‍ണ്ണിച്ചു കിടന്ന കോട്ടയം തൃക്കൈകുന്ന് ശിവക്ഷേത്രം ക്ഷേത്ര സംരക്ഷണസമിതി ഏറ്റെടുത്തതും ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിയതിന് പിന്നിലെ പ്രവര്‍ത്തനങ്ങളും ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്‌ക്കൂളിന്റെ ഇന്നത്തെ വളര്‍ച്ചയ്‌ക്ക് താനടക്കമുളള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ മഹത്തായ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നുണ്ട്.  

രണ്ട് തവണ നിയമസഭയിലേക്കും ഒരു തവണ പഞ്ചായത്തിലേക്കും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനുഭവങ്ങള്‍ വ്യക്തമാക്കുന്നതൊടൊപ്പം സംഘപരിവാര്‍ സഹയാത്രികനെന്ന ഒറ്റക്കാരണത്താല്‍ രാഷ്‌ട്രീയ അതിപ്രസരമുളള കൂത്തുപറമ്പ് മേഖലയിലെ അഭിഭാഷകര്‍, ഗുമസ്തന്മാര്‍, മറ്റ് ജുഡീഷ്യല്‍ ജീവനക്കാര്‍ എന്നിവരില്‍ നിന്നും വര്‍ഷങ്ങളായി നേരിട്ട അവഗണനകളും ഒറ്റപ്പെടുത്തലുകളും ഗ്രന്ഥം തുറന്നു കാട്ടുന്നു. സിപിഎം അക്രമ രാഷ്‌ട്രീയത്തിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ ജിവിച്ച കൂത്തുപറമ്പ് മേഖലയിലെ താനടക്കമുളളവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചുളള പരാമര്‍ശങ്ങളുമടങ്ങുന്ന നാല്‍പ്പതോളം അധ്യായങ്ങളുളള പുസ്തകം കൂത്തുപറമ്പിലെ ദി സ്‌ക്കൂള്‍ ഓഫ് ഹഡയോഗ ട്രസ്റ്റാണ് പ്രസിദ്ധീകരിച്ചത്.

Tags: കുറ്റാരോപിതന്‍പോലീസ്മാധ്യമ പ്രവര്‍ത്തകര്‍Asna Case
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

പുതിയ വാര്‍ത്തകള്‍

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സമൂഹ മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

എഡിസണ്‍

ഡാര്‍ക്കനെറ്റ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies