കൊച്ചി: കേരളത്തിലെ ചില്ലറ വില്‍പ്പനമേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ ഇലക്ട്രീഷ്യന് സമൂഹത്തോടു കൂടുതല്‍ ബന്ധപ്പെടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഷ്നൈഡര്‍ ഇലക്ട്രിക് വിവിധ നഗരങ്ങളില്‍ പ്രചാരണ പരിപാടി നടത്തുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ റോഡ്ഷോ ആരംഭിച്ചു.
കമ്പനിയുടെ വിതരണ ഉത്പന്നങ്ങള്‍, വയറിംഗ് ഉപകരണങ്ങള്‍, സ്മാര്‍ട്ട് സ്വിച്ചുകള്‍ മുതല്‍ ഹോം ഓട്ടോമേഷന്‍ വരെ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഷ്നൈഡര്‍ ഇലക്ട്രിക് ബസിന് രൂപം നല്കി. അടുത്ത ഒരു മാസത്തിനുള്ളില്‍ ഈ ബസ് സംഥാനത്തെ 60 നഗരങ്ങളില്‍ യാത്ര ചെയ്യും. കൊച്ചി കോഴിക്കോട്, തൃശൂര്‍, തിരുവന്തപുരം, കണ്ണൂര്‍, മലപ്പുറം, കോട്ടയം, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉള്‍പ്പെടെ പ്രമുഖ വാണിജ്യ ഹബ്ബുകളില്‍ വാഹനം പ്രദര്‍ശനം നടത്തും.
ഉപഭോക്താക്കളുമായി ഇടപെടാനും അവര്‍ക്ക് ആവശ്യമായ ശരിയായ ഉത്പന്നം തെരഞ്ഞെടുക്കാനും സഹായിക്കുന്ന വിധത്തില്‍ ആശ്യവിനിമയം നടത്താനും ഈ റോഡ്ഷോ തങ്ങളെ സഹായിക്കും. മൈ ഷ്നൈഡര്‍ ഇലക്ട്രീഷ്യന് പ്രോഗ്രാം വഴി ഇലക്ട്രീഷ്യന് സമൂഹത്തിനു പരിശീലനം നല്‍കാനും ഉദ്ദേശിക്കുന്നു, ഷ്നൈഡര്‍ ഇലക്ട്രിക് ഇന്ത്യ റീട്ടെയില്‍ ബിസിനസ് വൈസ് പ്രസിഡന്റ് ശ്രീനിവാസ് ഷാന്‍ബോഗ് പറഞ്ഞു. കമ്പനി ഇതുവരെ മൈ ഷ്നൈഡര്‍ ഇലക്ട്രീഷ്യന് പദ്ധതി വഴി 40,000 ഇലക്ട്രീഷന്‍മാര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: