കോട്ടയം: വേഗപ്പൂട്ട് അഴിച്ച് മാറ്റി അമിതവേഗതയില്‍ ഓടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ വഴിയില്ലാതെ സംസ്ഥാന മോട്ടര്‍ വാഹന വകുപ്പ്. റോഡപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ വലിയ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ വേഗപ്പൂട്ട് അഴിച്ചുമാറ്റി കുതിച്ചുപായുന്ന വാഹനങ്ങളണ് മോട്ടോര്‍ വാഹന വകുപ്പിന് തലവേദനയാകുന്നത്.
ചരക്ക് വാഹനങ്ങള്‍ക്കും എട്ട് സീറ്റിനു മുകളിലുള്ള യാത്രാ വാഹനങ്ങള്‍ക്കുമാണ് വേഗപ്പൂട്ട് വേണ്ടത്. വേഗം 60 കിലോമീറ്ററില്‍ കൂടാതിരിക്കാനാണ് വേഗപ്പൂട്ട്. മിക്ക വാഹനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന സമയത്ത് മാത്രമാണ് വേഗപ്പൂട്ട് ഘടിപ്പിക്കുന്നത്. പരിശോധന കഴിഞ്ഞാല്‍ പൂട്ട് അഴിച്ച് മാറ്റിവെക്കും. 40 ശതമാനം വാഹനങ്ങള്‍ മാത്രമാണ് വേഗപ്പൂട്ട് നിയമം കൃത്യമായി പാലിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നിഗമനം.
എന്നാല്‍ വേഗപ്പൂട്ടുകളില്‍ ഡ്രൈവര്‍മാര്‍ക്ക് തട്ടിപ്പ് നടത്താന്‍ വളരെ എളുപ്പമാണ്. ആവശ്യാനുസരണം ബന്ധം വേര്‍പെടുത്താന്‍ കഴിയുന്ന വേഗപ്പൂട്ടുകളും യഥേഷ്ടം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പരിശോധനാസമയത്ത് ഡ്രൈവര്‍ക്കു തന്നെ ഇത് ബന്ധിപ്പിക്കാനാവും. അതിനാല്‍ റോഡിലെ പരിശോധനയില്‍ ഇവ പിടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ പറയുന്നത്. വാഹനത്തില്‍ വേഗപ്പൂട്ട് ഇല്ലെങ്കില്‍ വലിയ വാഹനങ്ങള്‍ക്ക് 7500 രൂപയും ചെറിയ വാഹനങ്ങള്‍ക്ക് 3000 രൂപയുമാണ് പിഴ അടക്കേണ്ടത്. പിഴയടച്ചതിനു ശേഷം വേഗപ്പൂട്ട് ഘടിപ്പിച്ച് ആര്‍ടി ഓഫീസില്‍നിന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് നിയമം. രണ്ടില്‍ കൂടുതല്‍ തവണ പിഴയടയ്ക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: