ആലപ്പുഴ: സംസ്ഥാന ഭക്ഷ്യ കമ്മീഷന് സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതായി ആക്ഷേപം. ഇന്നലെ ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇരുന്നൂറ്റിയമ്പതോളം പേര് പങ്കെടുത്തു.
കമ്മീഷന് ചെയര്മാന് കെ. വി മോഹന്‍കുമാര്‍ അധ്യക്ഷനാകും. ഭക്ഷ്യ കമ്മീഷന് അംഗം അഡ്വ. ബി. രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിയിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടത്. അടച്ചിട്ട ഹാളില്‍ ഇത്രയും അധികേ പേരെ പങ്കെടുപ്പിച്ചത് കോവിഡ് പകരാന്‍ ഇടയാക്കുമെന്നാണ് ആശങ്ക. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഉപഭോക്തൃ സംഘടനാ ഭാരവാഹികള്‍, റേഷന്‍ വ്യാപാരി സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. അന്‍പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടിക്കെതിരെ വരെ നിയമനടപടി സ്വീകരിക്കുന്ന അധികൃതര്‍ കളക്ട്രേറ്റ് കോമ്പൗണ്ടില്‍ നടന്ന നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു എന്നാണ് വിമര്‍ശനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: