നയ്പിഡാവ്: മ്യാൻമറിലെ പട്ടാള അട്ടിമറിക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. എൻഎൽഡി നേതാവ് ആങ്ങ് സാൻ സൂചിയെ തടവിലാക്കിയ സൈനിക മേധാവികള്‍ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് യുഎസ് ഭരണകൂടം. സൈന്യം രാജ്യത്തിനുമേല്സമ്പൂര്ണ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സൂചിയെ അറസ്റ്റ് ചെയ്തയുടന്‍ ഒരു വര്ഷത്തേക്ക്അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.
എൻഎൽഡിയുടെ മുതിർന്ന നേതാവ് വിൻ ഹെറ്റിൻ ഉൾപ്പടെ നിരവധി പേരെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ജനാധിപത്യം പുനസ്ഥാപിക്കാൻ പട്ടാള ഭരണകൂടം തയാറായില്ലെങ്കിൽ കനത്ത ഉപരോധം ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാവുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ അറിയിച്ചിരുന്നു. മ്യാന്മറിന്റെ തലസ്ഥാന നഗരമായ നയ്പിഡാവ്, വാണിജ്യ തലസ്ഥാനമായ യാംഗോണ്‍ തുടങ്ങിയ നഗരങ്ങളിലുള്‍പ്പടെ കടുത്ത പ്രതിഷേധവുമായി ജനം തെരുവില്‍ സജീവമാണെങ്കിലും സൈന്യം നിലപാട് മാറ്റിയിട്ടില്ല.
പട്ടാളത്തെ സമ്മര്‍ദത്തിലാക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് ഹാജരാകാതെ ജനം നിസ്സഹകരണം തുടങ്ങിയിട്ടുണ്ട് . ഇതിനു പിന്തുണ നല്കിയാണ്സൈനിക ജനറല്‍മാര്‍ക്കെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തുന്നത്. യു.എസില്‍ തടഞ്ഞുവെച്ച 100 കോടി ഡോളര്‍ വരുന്ന മ്യാന്മര് സര്‍ക്കാര്‍ ഫണ്ട്സൈന്യത്തിന്ഇതോടെ പിന്‍വലിക്കാനാകില്ല. കയറ്റുമതി വിലക്കും ഏർപ്പെടുത്തും. സര്‍ക്കാറിന്റെ മറ്റു ഫണ്ടുകളും മരവിപ്പിക്കും.
പാശ്ചാത്യ രാജ്യങ്ങള്‍ ഉള്‍പെടെ സൈനിക അട്ടിമറിയെ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ചൈന, ഇന്ത്യ, ജപ്പാന്, ഏഷ്യന്‍ അയല്‍ രാജ്യങ്ങള്‍ മ്യാന്മറുമായി ബന്ധം വിഛേദിക്കാന്‍ സാധ്യത കുറവാണെന്നാണ്റിപ്പോര്ട്ട്. സൂചിയെ ഉടൻ മോചിപ്പിക്കണമെന്നും ജനാധിപത്യം ഉടൻ പുനസ്ഥാപിക്കണമെന്നും യുഎൻ രക്ഷാസമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: