ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുന്‍ റാങ്കില്‍ മൂന്നാം സ്ഥാനത്തായിരുന്ന കോഹ്ലിയെ പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് പുതിയ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 11 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 72 റണ്‍സും കുറിച്ച കോഹ്ലിക്ക് പുതിയ റാങ്കിങ്ങില്‍ 852 പോയിന്റാണുള്ളത്. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയ ജോ റൂട്ട് 883 പോയിന്റോടെയാണ് മൂന്നാം സ്ഥാനത്തെത്തിയത്. 919 പോയിന്റുമായി ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണാണ് ഒന്നാം സ്ഥാനത്ത്. ഓസീസിന്റെ മുന്‍ നായകന് സ്റ്റീവ് സ്മിത്തിനാണ് (891 പോയിന്റ്) രണ്ടാം റാങ്ക്.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ പരിചയസമ്പന്നനായ ആര്. അശ്വിന് ഏഴാം റാങ്കിലെത്തി. ജസ്പ്രീത് ബുംറ എട്ടാം റാങ്കും നേടി. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനാണ് ഒന്നാം റാങ്ക്. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്ഡേഴ്സണ് എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് റാങ്കുകളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: