ന്യൂദല്‍ഹി: കമാന്റര്‍ തലത്തിലെ ഒമ്പതാംറൗണ്ട് ചര്‍ച്ചകളിലുണ്ടായ ധാരണകളുടെ ഭാഗമായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ പിന്‍വാങ്ങുന്നു. ഇതിന്റെ ഭാഗമായി പാംഗോംഗ് തടാകതീരത്തെ സൈന്യങ്ങള്‍ പിന്മാറ്റം ബുധനാഴ്ച ആരംഭിച്ചു.
കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍ നിന്നും സൈന്യങ്ങളെ പിന്‍വലിക്കാനായിരുന്നു ചര്‍ച്ചയില്‍ തീരുമാനമായത്. പാംഗോംഗ് തടാകത്തിന്റെ തെക്കും വടക്കും തീരത്തുള്ള സൈനികരാണ് ആദ്യംപിന്മാറ്റം തുടങ്ങിയത്. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ചൈനയുടെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
കമാന്‍ഡര്‍ തലത്തിലുള്ള ഒമ്പതാംവട്ടചര്ച്ചയിലെ ധാരണകളുടെ അടിസ്ഥാനത്തിലാണ് ഈ പിന്മാറ്റം. ഇവിടെ ഏകദേശം ഒരു ലക്ഷത്തോളം ഇന്ത്യന്‍-ചൈനീസ് പട്ടാളക്കാര്‍ തങ്ങുന്നുണ്ട്. ഗല്‍വാന്‍ താഴ് വരയില്‍ ഒമ്പത് മാസത്തിന് മുമ്പ് നടന്ന സംഘര്‍ഷത്തെത്തുടര്‍ന്നായിരുന്നു ഈ സൈനിക വിന്യാസം. നിര്‍ണ്ണായകമായി മാറിയ ഒമ്പതാം വട്ട ചര്‍ച്ചയില്‍ സൈനികോദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രിതനിധിയും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: