മെല്‍ബണ്‍: ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാലും നിലവിലെ വനിത ചാമ്പ്യന്‍ സോഫിയ കെനിനും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം ഇന്ത്യന്‍ താരം സുമിത് നഗാല്‍ ആദ്യ റൗണ്ടില്‍ പുറത്തായി.
സ്പാനിഷ് താരമായ നദാല്‍ ആദ്യ മത്സരത്തില്‍ സെര്‍ബിയയുടെ ലാസ്ലോ ഡിറെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-3, 6-4,6-1. സോഫിയ കെനിന് ഓസ്ട്രേലിയയുടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ മാഡിസണ്‍ ഇഗ്ലിസിനെ തോല്‍പ്പിച്ചു. 7-5, 6-4.
ഇന്ത്യയുടെ മുന്‍നിര താരമായ സുമിത് നാഗലിനെ ലിത്വാനിയയുടെ റിക്കാര്‍ഡ്സ് ബെറാന്കിസ് നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്കോര്‍: 6-2,7-5,6-3.
റഷ്യയുടെ നാലാം സീഡായ ഡാനിയല്‍ മെഡ്വഡേവ് കാനഡയുടെ വാസെക് പോസ്പിസിലിനെ പരാജയപ്പെടുത്തി. സ്കോര്‍: 6-2,6-2, 6-4. ലോക നാലാം നമ്പറായ മെഡ്വഡേവിന്റെ തുടര്‍ച്ചയായ പതിനഞ്ചാം വിജയമാണിത്.
ഗാര്ബിന് മുഗുരുസ ആദ്യ റൗണ്ടില്‍ റഷ്യയുടെ മാര്‍ഗറീറ്റയെ അനായാസം മറികടന്നു. സ്കോര്‍: 6-4, 6-0. എലിന സ്വിറ്റോലിന 6-3, 7-6 ന് ചെക്കിന്റെ മേരി ബൗസ്കോവയെ പരാജയപ്പെടുത്തി. അടുത്ത റൗണ്ടില്‍ അമേരിക്കയുടെ കോകോ ഗൗഫാണ് സ്വിറ്റോലിനയുടെ എതിരാളി. ഗൗഫ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ജില് ടീച്ച്മാനെ തോല്‍പ്പിച്ചു. സ്കോര്‍: 6-3, 6-2.
അതേസമയം പന്ത്രണ്ടാം സീഡ് വിക്ടോറിയ അസരങ്ക ആദ്യ റൗണ്ടില്‍ പുറത്തായി. അമേരിക്കയുടെ ജെസീക്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് അസരങ്കയെ തോല്‍പ്പിച്ചു. സ്കോര്‍: 7-5, 6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: