കൊച്ചി: ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡ് (ഐആര്‍എഫ്സി) 75 കോടിയുടെ ഡോളര്‍ ബോണ്ടുകള്‍ പുറത്തിറക്കും. പത്തുവര്‍ഷക്കാലാവധിയുള്ള ബോണ്ടിന് 2.80 ശതമാനമാണ് പലിശ നിരക്ക്. അര്‍ധവാര്‍ഷികമായി പലിശ നല്‍കും. ഇഷ്യു ഫെബ്രുവരി പത്തിന് ആരംഭിക്കുമെന്ന് ഐആര്‍എഫ്സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അമിതാഭ് ബാനര്‍ജി അറിയിച്ചു.
കമ്പനിയുടെ 400 കോടി ഡോളര്‍ ബോണ്ട് ഇഷ്യുവിന്റെ ഭാഗമായാണ് ഇപ്പോള്‍ 75 കോടി ഡോളറിന്റെ ബോണ്ട് ഇഷ്യു ചെയ്യുന്നത്. നടപ്പുവര്‍ഷം ശേഷിച്ച തുക കൂടി സമാഹരിക്കുമെന്നും ബാനര്‍ജി അറിയിച്ചു. സിംഗപ്പൂര്‍ എക്സ്ചേഞ്ച് സെക്യൂരിറ്റീസ് ട്രേഡിംഗ് ലിമിറ്റഡ്, ഇന്ത്യ ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് (ഐഎഫ്എസ്സി) ലിമിറ്റഡ്, ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റ് എന്നിവയില്‍ ബോണ്ടുകള്‍ ലിസ്റ്റ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: