ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഉണ്ടായ മഞ്ഞുമലയിടിഞ്ഞുണ്ടായ വെള്ളപ്പൊക്കക്കെടുതികളില്‍ 26 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഏകദേശം 200 ഓളം പേരെ കാണാനില്ലെന്നും പറയപ്പെടുന്നു.
ഹിമാലയത്തിന്റെ മുകള്‍ത്തട്ടുകളില്‍ രണ്ടാം ദിവസവും കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചിലും അപകടത്തില്‍പ്പെട്ടവരെ രക്ഷിയ്ക്കാനുള്ള രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.
തപോവന്‍ ഗുഹയില്പെട്ടവരെ രക്ഷിക്കാന്‍ സൈന്യവും ദുരന്തനിവാരണ സേനകളും ഐടിബിപിയും പരീക്ഷണദൗത്യം നടത്തി. ഈ ടണലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനാണ് നീക്കം. ചെളിയും അഴുക്കും കെട്ടിനില്‍ക്കുന്നതിനാല്‍ ഇതിനകത്തേക്ക് കടക്കുക ദുഷ്കരമാണ്. അതേസമയം എന്ത് സാഹസികപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടായാലും ടണലില്‍ കുടുങ്ങിയവരെ രക്ഷിയ്ക്കാനാണ് ഉദ്യമം.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. രാത്രിയും ഇവിടെ തങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: