തിരുവനന്തപുരം: പാര്‍ട്ടി പൊളിറ്റ് ബ്യൂറോ സെക്രട്ടറി സീതാറാം യെച്ചൂരിയെ അപമാനിച്ച് പിണറായി വിജയന്.
പാലാസീറ്റ് പ്രശ്നത്തില്‍ എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് സീതാറാം യെച്ചൂരിയും എന്‍സിപി നേതാവ് ശരത് പവാറും ദില്ലിയില്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ സീതാറാം യെച്ചൂരി ശരത് പവാറിന് കൊടുത്ത ഈ വാക്ക് പാലിക്കാതിരിക്കുക വഴി പിണറായി യെച്ചൂരിയെ അപമാനിക്കുകയായിരുന്നു.
എന്‍സിപി നേതാവ് പല തവണ ചോദിച്ചിട്ടും ചര്‍ച്ചയ്ക്ക് പിണറായി സമയം അനുവദിച്ചില്ല. ഇതാണ് മാണി സി കാപ്പന്റെ മനസ്സില്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകാനുള്ള വീണ്ടുവിചാരം ഉണ്ടാക്കിയത്. പിണറായിയും യെച്ചൂരിയും തമ്മില്‍ എല്ലാക്കാലത്തും അസ്വാരസ്യമുണ്ടായിരുന്നു. സിപിഎം പൊളിറ്റ്ബ്യൂറോ ജനറല്‍ സെക്രട്ടി സ്ഥാനത്തേക്ക് പ്രകാശ് കാരാട്ട് വരുന്നതായിരുന്നു പിണറായിക്ക് താല്പര്യം. പക്ഷെ ഒരു പ്രത്യേക സാഹചര്യത്തില്‍ യെച്ചൂരി ആ കസേരയിലെത്തുകയായിരുന്നു. എന്തായാലും കേരളത്തിലെ സിപിഎം രാഷ്ട്രീയം ദില്ലിയിരുന്ന് നിയന്ത്രിക്കേണ്ട എന്ന സന്ദേശമാണ് ഇതിലൂടെ പിണറായി നല്‍കുന്നത്.
തന്നോട് പാലാപ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഒരു മധ്യസ്ഥന്റെ ആവശ്യമില്ലെന്നും എന്തുകൊണ്ട് അത് ശരത്പവാറിന് നേരിട്ട് ചര്‍ച്ച ചെയ്തുകൂടാ എന്ന ധിക്കാരവും പിണറായിയുടെ മനസ്സിലുണ്ട്. ഇതിനുമപ്പുറം ഈ ചര്‍ച്ച നീട്ടിക്കൊണ്ടുപോയാല്‍ പൊല്ലാപ്പില്ലാതെ പാലായില്‍ ജോസ് കെ മാണിയെ തന്നെ ഇടതു സ്ഥാനാര്‍ത്ഥിയാക്കാമെന്ന സാധ്യതയും പിണറായി മുന്നില്‍ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: