ഓയൂര്‍: ഓയൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിന് സ്വന്തമായൊരു കെട്ടിടം വേണമെന്ന ആവശ്യത്തിന് രണ്ട് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പതിനഞ്ച് വര്‍ഷത്തിലധികമായി ഓയൂര്‍ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഒരേ കെട്ടിടത്തില്‍ തന്നെയാണ്. ഒരു മതില് കെട്ടിടത്തിനകത്തുള്ള നാല് കെട്ടിടങ്ങളിലൊന്നിലാണ് ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
കാലപ്പഴക്കം കാരണം മഴക്കാലമായാല്‍ പല ഭാഗങ്ങളിലും ഇവിടെ ചോര്‍ന്നൊലിച്ചും ഈര്‍പ്പം പിടിച്ചും വൈദ്യുത വിതരണത്തില്‍ തടസ്സങ്ങള്‍ നേരിട്ട് ഓഫീസ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണുള്ളത്. കെട്ടിടത്തില്‍ ഈര്‍പ്പം പിടിക്കുന്നതുമൂലം കമ്പ്യൂട്ടറുകള്‍ തകരാറിലാകുന്നതും ഇവിടെ പതിവാണ്.
സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി ഓഫീസ്
നിലവില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ചെറിയ മൂന്ന് മുറികളും ഒരു ഹാളും ഒരു ശുചിമുറിയും അടുക്കളയും വരാന്തയുമാണുള്ളത്. അതില്‍ ഒരു മുറി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കും, ഒരു മുറി ക്യാഷ് കൗണ്ടറിനും, ഒരു മുറി ബില്ലിംഗ് സെക്ഷനും റവന്യൂ സബ് എഞ്ചിനീയറും കൂടി ഉപയോഗിക്കുന്നു. ഹാള്‍ രണ്ട് സബ് എഞ്ചിനീയര്‍മാരും ഓവര്‍സീയര്‍മാരും, ഫീല്‍ഡ് സ്റ്റാഫുകളും കൂടി പങ്കിടുന്നു. ഇവിടെ ആകെ 33 ജീവനക്കാരാണുള്ളത്. ദിവസവും രാവിലെ മീറ്റിംഗ് കൂടുമ്പോള്‍ എല്ലാവര്ക്കും ഇരിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ പകുതിയോളം ജീവനക്കാര്‍ പുറത്ത് നില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. ഇത്രയും ജീവനക്കാര്‍ക്കും, ഇവിടെ എത്തുന്ന ഉപഭോക്താക്കള്‍ക്കും കൂടി ഒരു ശുചിമുറി മാത്രമാണുള്ളത്. ഇത് അപര്യാപ്തവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: