ആലപ്പുഴ കടപ്പുറം നവീകരണത്തിന്റെ ഭാഗമായി നാവിക സേനയുടെ ഡീകമ്മീഷന്‍ ചെയ്ത യുദ്ധക്കപ്പലും വിമാനവുമെത്തിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് അറിയിച്ചു. കടപ്പുറത്തെ മ്യൂസിയത്തില്‍ സ്ഥാപിക്കാനായാണ് കപ്പലും വിമാനവും നാവിക സേന ലഭ്യമാക്കുന്നത്.
തുറമുഖ മ്യൂസിയത്തില്‍ സ്ഥാപിക്കുന്ന കപ്പലും വിമാനവും തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പ്രദര്‍ശനത്തിനായി തുറന്നുകൊടുക്കുക. കിഫ്ബിയിലുള്‍പ്പെടുത്തി തുറമുഖത്തെ ഗോഡൗണ്‍ മ്യൂസിയമാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ആലപ്പുഴ നഗര പൈതൃക പദ്ധതിയുടെ ഭാഗമായി ഒരു ഡസനോളം മ്യൂസിയങ്ങളാണ് നഗരത്തില്‍ തുറക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തുറമുഖ മ്യൂസിയം.
നാവിക സേനയുടെ യുദ്ധക്കപ്പല്‍, ബോയിംഗ് ഇനത്തില്‍ പെട്ട യുദ്ധവിമാനം എന്നിവ തുറമുഖ മ്യൂസിയത്തിന്റെ ഭാഗമാകുമന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: