ചങ്ങനാശ്ശേരി: സ്വര്‍ണം-വെള്ളി ഇറക്കുമതി തീരുവ കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സ്വാഗതം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡന്റ് ജസ്റ്റിന് പാലത്ര അദ്ധ്യക്ഷനായി.
ഇന്ത്യയില്‍ സ്വര്‍ണക്കടത്ത് വ്യാപകമായി നടക്കുന്നത് ഇറക്കുമതി തീരുവ വളരെയധികം കൂടിയതിനാലാണ്. നിരവധി തവണ സംഘടനതന്നെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇറക്കുമതി തീരുവ കുറച്ച കേന്ദ്രസര്‍ക്കാരിനെ അനുമോദിച്ചുള്ള പ്രമേയം വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി രാജന് ജെ. തോപ്പില്‍ അവതരിപ്പിച്ചു.
വര്‍ക്കിംഗ് പ്രസിഡന്റുമാരായ അബ്ദുള്‍ കരിം ഹാജി, പി.കെ. അഹമ്മദുഹാജി, ജനറല്‍ സെക്രട്ടറി ടി.കെ. സക്കീര്‍ ഇക്ബാല്‍, ട്രഷറര്‍ പി.വി. തോമസ്, വര്‍ക്കിംഗ് സെക്രട്ടറിമാരായ എബി പാലത്ര, കോടോത്തു അശോകന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: