റാഞ്ചി : ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവരില്‍ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആകെ 150 പേരെയാണ് കാണാതായത്. നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ധോലി ഗംഗ, അളകനന്ദ നദികള്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് ഹിമാലയത്തില്‍ മുകള്‍ഭാഗത്ത് വന്‍ ദുരന്തമുണ്ടായത്.
പ്രളയത്തെ തുടര്‍ന്ന് വലിയതോതില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് തപോവന്‍-റെനി മേഖലയിലെ ഋഷി ഗംഗ ജല വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു. ഋഷിഗംഗ ജല വൈദ്യുതി പദ്ധതിയില്‍ ജോലി ചെയ്യുന്ന 150 തൊഴിലാളികളാണ് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയത്. ഇതില്‍ 10 പേരുടെ ജഡം കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
തൊഴിലാളികളെ കണ്ടെത്തി രക്ഷിക്കാനുള്ള ശ്രമം നടന്നുവരികയാണ്. ഇതിനായി കര-വ്യോമസേനകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 600 പേരടങ്ങുന്ന സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ ഗംഗാ നദിക്കരയിലെ നിരവധി വീടുകള്‍ ഒലിച്ചു പോയി. ദുരന്തനിവാരണ സേന എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇന്തോ ടിബറ്റന്‍ പോലീസും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സംഘവും എത്തി സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്‍ടിപിസിയുടെ ഒരു മറ്റൊരു വൈദ്യുതിപദ്ധതിയും ഒലിച്ചുപോയി.
എന്തായാലും 2013ല്‍ കേദാര്‍നാഥില്‍ ഉണ്ടായ വെള്ളപ്പൊക്കദുരന്തത്തോളം ഗൗരവമുള്ളതല്ല ഞായറാഴ്ചയിലെ മഞ്ഞുമലയിടിച്ചില്‍ എന്നാണ് ദുരന്തരക്ഷാസേന ഐജി പറഞ്ഞത്. 2013ല്‍ കേദാര്‍നാഥില്‍ ഉണ്ടായ പ്രളയത്തില്‍ ആയിരക്കണക്കിന് പേരാണ് മരിച്ചത്.
ഋഷികേശിന് സമീപമുള്ള സൈനികകേന്ദ്രവും തദ്ദേശഭരണകൂടവും രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസപ്രവര്‍ത്തനത്തിനും മുന്നിലുണ്ട്. രണ്ട് എം ഐ 17, എഎല്‍എച്ച് ധ്രുവ് എന്നിങ്ങനെ മൂന്ന് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഡെറാഡൂണിലുണ്ട്. ഇന്തോ-തിബറ്റന്‍ അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗംഗ, അളകനന്ദ നദിയുടെ കരയില്‍ ഉള്ളവരോട് എത്രയും പെട്ടന്ന് ഒഴിയാന്‍ നിര്‍ദ്ദേശം നല്കി. ധൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഋഷികേശ്, ഹരിദ്വാര്‍, വിഷ്ണുപ്രയാഗ്, ജോഷിമഠ്, കര്‍ണ്ണപ്രയാഗ്, രുദ്രപ്രയാഗ്, ശ്രീനഗര്‍ എന്നിവിടങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അപകടസ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.
ജോഷിമത്തില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണ് റെനി ഗ്രാമം. മഴക്കാലങ്ങളില്‍ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പഴയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് അനാവശ്യ പരിഭ്രാന്തി ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
അപകടത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സംസ്ഥാനത്തോട് വിശദാംശങ്ങള്‍ തേടി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഐടിബിപി, ദേശീയ ദുരന്ത നിവാരണ സേന എന്നിവരെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു. മുഖ്യമന്ത്രി ടി.എസ് റാവത്തുമായി സംസാരിച്ചതായി അമിത് ഷാ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: