ചേര്‍ത്തല: മന് കി ബാത്തിലൂടെ പ്രധാനമന്ത്രിലോകത്തിന് പരിചയപ്പെടുത്തിയ കുമരകത്തെ രാജപ്പന് തന്നെ ആദരിക്കാനെത്തിയ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകരോട് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒന്ന് നേരില്‍ കാണണം. തന്നെ പ്രശസ്തനാക്കിയത് അദ്ദേഹമാണ്. രാജ്യത്തെ ഓരോ സാധാരണക്കാരനേയും ചേര്‍ത്തു നിര്‍ത്തുന്ന പ്രധാനമന്ത്രിയെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും രാജപ്പന് പറഞ്ഞു. പോളിയോ വന്ന് തളര്‍ന്ന കാലുകളുമായി ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന രാജപ്പനെ കഴിഞ്ഞ മന്‍കി ബാത്തിലാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. കൈപ്പുഴമുട്ടില്‍ നടന്ന ചടങ്ങില്‍ രാജപ്പനെ ആദരിച്ചു.
സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന പ്രചാര്‍ പ്രമുഖ് മിഥുന് ഗോപിനാഥ് , ജില്ലാ കണ്‍വീനര്‍ ആര്. റെനിമോന്‍, ജില്ലാ പ്രചാര്‍ പ്രമുഖ് അതുല്‍.വി, ജില്ലാ സമ്പര്‍ക്ക് പ്രമുഖ് സുനില്‍ കുമാര്‍ ഭാസ്കരന്, ജില്ലാ വിചാര്‍ വിഭാഗ് പ്രമുഖ് ശ്യാംജി, ജില്ലാ സമര വാഹിനി പ്രമുഖ് രതീഷ് പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയെ കാണുന്നതിന് തങ്ങളാലാവുന്നതു പോലെ പരിശ്രമിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് ഭാരവാഹികള്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: