ആംസ്റ്റര്‍ഡാം: ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട അയാക്സ് ആംസ്റ്റര്‍ഡാം ഗോള്‍ കീപ്പര്‍ ആന്ദ്രെ ഒനാനയ്ക്ക് ഒരു വര്‍ഷം വിലക്ക്. ഇന്നലെ മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വന്നതായി യുവേഫ അറിയിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് ഒനാനയ്ക്ക് ഫുട്ബോളുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തിലും പങ്കെടുക്കാനാകില്ല.
കഴിഞ്ഞ ഒക്ടോബറില്‍ മുപ്പതിന് നടത്തിയ പരിശോധനയിലാണ് ഒനാന നിരോധിക്കപ്പെട്ട മരുന്ന് കഴിച്ചതായി തെളിഞ്ഞത്. കമറൂണ്‍ രാജ്യാന്തര താരമായ ഒനാന മനപ്പൂര്‍വം ഉത്തേജക മരുന്ന് കഴിച്ചതല്ലെന്ന് അയാക്സ് ക്ലബ്ബ് വിശദീകരിച്ചു. ഒക്ടോബര്‍ മുപ്പതിന് രാവിലെ ഭാര്യക്കുള്ള മരുന്ന് അബദ്ധത്തില്‍ ഒനാന കഴിച്ചതാണെന്ന് ക്ലബ്ബ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: