കോട്ടയം: കഥകളി ആചാര്യന് മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ നിര്യാണത്തില്‍ തപസ്യ കലാസാഹിത്യവേദി കോട്ടയം ജില്ലാ കമ്മറ്റി അനുശോചിച്ചു. കഥകളി രംഗത്തെ സ്ത്രീ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് പ്രശംസനീയമായിരുന്നു. അതുല്യ നടനാണ് അരങ്ങൊഴിഞ്ഞത്. തപസ്യ കലാസാഹിത്യ വേദി കോട്ടയം ജില്ലാ രക്ഷാധികാരി ആയിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് സംഘടനയ്ക്ക് തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് തിരുവിഴാ ജയശങ്കര്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണന്, മേഖലാ പ്രസിഡന്റ് ആലപ്പി രംഗനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി രാജു ടി. പത്മനാഭന്, വര്‍ക്കിംഗ് പ്രസിഡന്റ് എന്‍. ശ്രീനിവാസന്, വൈസ് പ്രസിഡന്റ് കുടമാളൂര്‍ രാധാകൃഷ്ണന്, സംഘടന സെക്രട്ടറി ബിബിരാജ് നന്ദിനി, സെക്രട്ടറി സുരേന്ദ്ര കമ്മത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
കോട്ടയം: കഥകളി ആചാര്യന് മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ നിര്യാണത്തില്‍ ബാലഗോകുലം അനുശോചിച്ചു. ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എന്‍. ഉണ്ണികൃഷ്ണന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. സജികുമാര്‍, മേഖലാ സെക്രട്ടറി പി.സി. ഗിരീഷ് കുമാര്‍ എന്നിവര്‍ അനുശോചിച്ചു.
കഥകളി ആചാര്യന് മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ നിര്യാണത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: