ന്യൂദല്‍ഹി : ദല്‍ഹി സമരത്തെ അനുകൂലിച്ചു കൊണ്ടുള്ള ഗ്രെറ്റ തുന്‍ബെര്‍ഗിന്റെ ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ ഖാലിസ്താന്‍ അനുകൂല സംഘടനയെന്ന് കണ്ടെത്തി ഡല്‍ഹി പോലീസ്. ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണയ്ക്കാന്‍ സഹായകരമായ ടൂള്‍കിറ്റ് കഴിഞ്ഞ ദിവസം ഗ്രെറ്റ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് പിന്‍വലിച്ചതിന് പിന്നാലെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പരിഷ്കരിച്ച ടൂള്‍കിറ്റും ഗ്രെറ്റ ട്വീറ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ടൂള്‍കിറ്റിന്റെ വിശാദംശങ്ങള്‍ തേടി ദില്ലി പോലീസ് ഗൂഗിളിനു കത്തു നല്‍കിയത്.
ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന പീസ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ ഇടപെടലുണ്ട് എന്നാണ് ഡല്‍ഹി പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഖാലിസ്ഥാന്‍ വാദിയായ വ്യക്തിയുടെ സഹകരണത്തോടെ ആരംഭിച്ച സ്ഥാപനമാണ് പീസ് ഫോര്‍ ജസ്റ്റിസ്. വിഷയത്തില്‍ അജ്ഞാതരായ വ്യക്തികള്‍ക്ക് നേരെ പോലീസ് കേസെടുത്തു.
ഫെബ്രുവരി 13, 14 തിയതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിക്കാന്‍ ടൂള്‍ കിറ്റില്‍ പറയുന്നു. കര്‍ഷകരെ പിന്തുണച്ച് FarmersProtest, StandWithFarmers എന്നീ ഹാഷ്ടാഗില് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും ഇതില്‍ നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: