മലയാള സിനിമ വിവിധ മേഖലകളില്‍ അസംഖ്യം വ്യക്തികള്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ പൊതുസമൂഹം അറിയുന്നവരും അറിയാത്തവരും ഉണ്ട്. അറിയപ്പെടുന്നവരെ അടുത്തറിയാന്‍ ശ്രമിക്കുമ്പോള്‍, അറിയപ്പെടാത്തവര്‍ വിസ്മൃതിയിലാവുകയാണ് പതിവ്. അങ്ങനെ എത്രയെത്ര കലാകാരന്മാര്… ടെക്നീഷ്യന്മാര്…നിര്‍മാതാക്കള്‍..
സിനിമയില്‍ ആരെങ്കിലുമായിത്തീര്‍ന്ന സാധാരണക്കാര്‍ക്ക് പിന്നീട് നമ്മളോട് പറയാനുള്ളത് ആദ്യ കാലത്ത് അവരനുഭവിച്ച യാതനകളുടെയും വിഷമങ്ങളുടെയും കൊടും ചതികളുടെയും വിവരങ്ങളാണ്. സെല്ലുലോയ്ഡിന്റെ അനശ്വരതയിലേക്കുള്ള യാത്ര കണ്ണുനീരിന്റെ നനവുള്ള മണ്ണിലൂടെയാണെന്നത് പകല്‍പോലെ വ്യക്തം.
തലയോലപ്പറമ്പിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായ സുനീഷ് വൈക്കവും സുഗമമായ വഴിയിലൂടെയല്ല സിനിമയുടെ ലോകത്തേക്ക് എത്തിയത്. ആരും കൈപിടിച്ച് നയിക്കാന്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും സുനീഷ് വൈക്കം മലയാള സിനിമയില്‍ ഒരു പ്രൊഡക്ഷന്‍ കണ്ട്രോളറായിത്തീര്ന്നു.
2010 ലാണ് ഈ ലേഖകന്‍ സുനീഷിനെ ആദ്യമായി കാണുന്നത്. അധികമൊന്നും പൊക്കമില്ലാത്ത ഒരു ഇരുണ്ട പയ്യന്. ആലുവ മുനിസിപ്പാലിറ്റിയിലെ ഗുമസ്ത കസേരയില്‍ ഇരിക്കെയാണ് എന്റെ അരികിലേക്കു സുനീഷ് വരുന്നത്. രാജന് ശങ്കരാടി സംവിധാനം ചെയ്യുന്ന ക്ലിയോപാട്ര എന്ന സിനിമയിലെ വിനീതിന്റെ ഒരു നൃത്ത രംഗം ഷൂട്ട് ചെയ്യുന്നതിനായി മുനിസിപ്പാലിറ്റിയുടെ ടൗണ്‍ ഹാള്‍ ബുക്ക് ചെയ്യണമായിരുന്നു. ആ സൗഹൃദ ബന്ധം അങ്ങനെയാണ് ആരംഭിക്കുന്നത്. തിരക്കഥാരചനയുടെ അസ്കിതയില്‍ നില്ക്കുന്ന ഞാനും സുനീഷും എന്റെ സുഹൃത്തും അഭിനേതാവുമായ ജിജോയും കേരളത്തില്‍ അങ്ങോളമിങ്ങോളം പിന്നീട് സഞ്ചരിക്കുകയുണ്ടായി.
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ മാനേജര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് പ്രൊഡക്ഷന്‍ കണ്ട്രോളര് ആയി. നാല്‍പ്പതോളം സിനിമകളില്‍ ഇതിനകം പ്രവര്‍ത്തിച്ചു കഴിഞ്ഞു. 2000ല്‍ തെങ്കാശിപ്പട്ടണം സിനിമയില്‍ നിന്നും തുടങ്ങുന്നു സുനീഷ് വൈക്കത്തിന്റെ സിനിമാ ജീവിതം. മങ്കിപെന്‍, ആട് ഒരു ഭീകര ജീവിയാണ്, പെരുച്ചാഴി, സെവന്ത് ഡേ തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ സുനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇഷ, എ.ടി.എം, മാര്‍ജാര ഒരു കല്ലുവച്ച നുണ എന്നീ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്ട്രോളര് ആയിരുന്നു. അങ്ങനെ മലയാള സിനിമാ മേഖലയില്‍ സ്ഥാനം ഉറപ്പിച്ച സുനീഷ് ഈ വര്‍ഷം, 2021 ല്‍ പുതിയ രംഗത്തേക്കു പ്രവേശിക്കുകയാണ്.
ഉൃലമാ ഒമിറ െങീ്ശല ങമസലൃ െഎന്ന നിര്‍മാണ കമ്പനി രൂപീകരിച്ചുകൊണ്ടാണ് സുനീഷ് വൈക്കം പുതിയ തുടക്കം കുറിച്ചിരിക്കുന്നത്. കൊവിഡാനന്തര കാലഘട്ടത്തില്‍ സിനിമാ നിര്‍മാണം, മറ്റു ഭാഷകളിലേക്ക് സിനിമകളുടെ വിതരണാവകാശം നല്കല്, സാറ്റലൈറ്റ് വില്‍പ്പന, ഓവര്‍സീസ് വില്‍പ്പന, പബ്ലിസിറ്റി പാര്‍ട്ണര്‍ഷിപ്പ്, ആര്‍ട്ടിസ്റ്റ് മോട്ടിവേഷന്‍, ഇന്ഫിലിംസ്, ഒ.ടി.ടി…തുടങ്ങി നിരവധി പ്രവര്ത്തനപദ്ധതികളുമായാണ് മുന്നോട്ടു വന്നിരിക്കുന്നത്.
സിനിമാ തിരക്കുകളിലും സാമൂഹ്യ പ്രവര്‍ത്തനത്തിന് സമയവും സന്ദര്‍ഭവും കണ്ടെത്തുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് സുനീഷ്. മലയാളത്തിലെ തലമുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്ട്രോളര് ഗിരീഷ് വൈക്കത്തിന്റെ ശിഷ്യനായിട്ടാണ് സുനീഷ് സിനിമയില്‍ പ്രവേശിക്കുന്നത്. പിന്നീട്ട് ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചത് ഷിബു.ജി സുശീലന്റെ കീഴിലാണ്. സുനീഷിന്റെ സഹധര്‍മിണി വൃന്ദ. മക്കള്‍ അഷ്ടവ്, അവൈമി.
എം.എന്‍. ശ്രീരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: