ചങ്ങനാശ്ശേരി: ക്ഷേമപെന്ഷന് കൈപ്പറ്റുന്നവരെ ദുരിതത്തിലാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണമെന്ന് ബിജെപി ചങ്ങനാശ്ശേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും കുറിച്ചി ഗ്രാമ പഞ്ചായത്തംഗവുമായ ബി.ആര്. മഞ്ജീഷ് ആവശ്യപ്പെട്ടു. എല്ലാമാസവും പെന്ഷന് നല്‍കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല. വിധവ പെന്ഷന് കൈപ്പറ്റുന്നവര്‍ക്ക് പുനര്‍ വിവാഹിതരല്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. എന്നാല്‍ അതിന് നല്കിയ സമയം അപര്യാപ്തമാണ്. ഇനിയും ഒട്ടേറെ പേര്‍ക്ക് പുനര്‍വിവാഹിതരല്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുണ്ട്. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ അവസരം ഒരുക്കണം. പെന്ഷന് ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: