ബെംഗളൂരു: ബിജെപി പ്രവര്ത്തകന് യോഗേഷ് ഗൗഡ കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ വിനയ് കുല്ക്കര്ണിയടക്കം മൂന്നുപേര്‍ക്കെതിരെ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.
കുല്‍ക്കര്‍ണിയുടെ ബന്ധു ചന്ദ്രശേഖര്‍ ഇന്‍ഡി, ശിവാനന്ദ് ബിര്ദര് എന്നിവരാണ് കുറ്റപത്രത്തില്‍ പേരുചേര്‍ക്കപ്പെട്ട മറ്റു പ്രതികള്‍. കേസിന്റെ അന്വേഷണത്തില്‍ പ്രതികളുടെ പങ്ക് വെളിപ്പെട്ടതായും മൂവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും സിബിഐ അറിയിച്ചു.
ധാര്‍വാഡ് ജില്ലാ പഞ്ചായത്തംഗമായിരുന്നു യോഗേഷ് ഗൗഡ 2016 ജൂണ്‍ 15നാണ് സപ്താപൂരില്വെച്ച് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ധാര്‍വാഡ് പോലീസ് അന്വേഷിച്ച കേസ് പ്രധാന പ്രതികളെ ഒഴിവാക്കിയിരുന്നു.
യെദിയൂരപ്പ സര്‍ക്കാര്‍ അധികരമേറ്റ ശേഷം 2019 സെപ്തംബര്‍ 24ന് കേസ് സിബിഐക്ക് കൈമാറി. തുടര്‍ന്നാണ് വിനയ് കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: