കോട്ടയം: ചങ്ങനാശ്ശേരി സബ് ഡിവിഷനിലെ തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. പണി പൂര്‍ത്തികരിച്ച ഡിസ്ട്രിക്ട് പോലിസ് കമാന്റ് ആന്റ് കണ്ട്രോള് സെന്ററിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
തൃക്കൊടിത്താനം സ്റ്റേഷനിലെ ലോക്കപ്പ് മുറികള്‍ ഉള്‍പ്പെടെ സ്റ്റേഷനും പരിസരവും പൂര്‍ണ്ണമായും സിസിടിവി നിരീക്ഷണത്തില്‍ ആണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ട്രാന്‍സ്ജെന്‍ഡേഴ്സ്സിനും പ്രത്യേകം സെല്ലുകള്‍ പോലീസ് സ്റ്റേഷനില്‍ തയ്യാറാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സംവിധാനങ്ങളോടുകൂടിയ വിശ്രമമുറിയും തയ്യാറാക്കിയിട്ടുണ്ട്.
താഴത്തെ നിലയില്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്കുള്ള വിശ്രമമുറി, റിസപ്ഷന്, സ്റ്റേഷന് ഹൗസ് ഓഫീസര്‍, എസ്ഐ എന്നിവര്‍ക്ക് പ്രത്യേകം മുറികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്, കൂടാതെ കാന്റൂന് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: