കണ്ണൂര്‍: ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര നിര്‍മ്മാണ ധനസംഗ്രഹ സമിതിയുടെ നേതൃത്വത്തില്‍ അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിനുളള ധനസംഗ്രഹ യജ്ഞത്തിന് (നിധിശേഖരണത്തിന്) ജില്ലയില്‍ തുട ക്കമായി. നഗര-ഗ്രാമ വിത്യാസ മില്ലാതെ ശ്രീരാമ ഭക്തരില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ഉദ്ഘാടന ദിവസമായ ഇന്ന ലെ നിധി ശേഖരണത്തിന് ലഭി ച്ചത്. ക്ഷേത്രം യാഥാര്‍ത്ഥ്യമാകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കക്ഷി രാഷ്ട്രീയ-മത-ജാതി വിത്യാസങ്ങള്‍ക്കതീതമായി ജനങ്ങള്‍ സ്വയമേവ നിധി നല്‍കുന്നതിന് മുന്നോട്ടു വന്നു.
പളളിക്കുന്ന്: പളളിക്കുന്നില്‍ നടന്ന നിധിശേഖരണ പരിപാടിയില്‍ മുതിര്‍ന്ന സംഘപരിവാ ര്‍ പ്രവര്‍ത്തകനായ സി.കെ. വിജയനില്‍ നിന്ന് നിധി സംയോജകന്‍ കെ. പ്രജിത്ത് നിധി ഏറ്റുവാങ്ങി.
ഇരിട്ടി: നിധിശേഖരണത്തി ന്റെ ഇരിട്ടി ഖണ്ഡ് തല ഉദ്ഘാടനം ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ പി.പി. ജയലക്ഷ്മി ഖണ്ഡ് കാര്യവാഹ് എം. ഹരിഹരന് തുക നല്കിക്കൊണ്ടണ്ട് നിര്‍വഹിച്ചു. കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കെ.പി. കുഞ്ഞി നാരായണന് മാസ്റ്റര്‍, പി. രഘു, പി.വി. രമിത്ത് കുമാര്‍, പി.ആര്. ഉണ്ണികൃഷ്ണന്, സി.കെ. ചന്ദ്രന്, വിവേക് കീഴൂര്‍, എ.കെ. നിധിന്‍രാജ്, അഭിലാഷ്, എം. ശിവദാസ് എന്നിവര്‍ പങ്കെടുത്തു.
ആലക്കോട്: കരുവഞ്ചാല്‍ മണ്ഡലത്തില്‍ പാലക്കല്‍ തങ്കപ്പന്-കമലാക്ഷി ദമ്പതികളില്‍ നിന്നും നിധി ശേഖരണം നിധി പ്രമുഖ് പി.കെ. പ്രകാശന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. പി.വി. റെജികുമാര്‍, ടി. സജീവന് എന്നിവര്‍ പങ്കെടുത്തു. ആലക്കോട് മണ്ഡലത്തില്‍ താലൂക്ക് സംയോജകന്‍ ഇ.ആര്. വിനോദ്കുമാര്‍ നവരത്ന ഗണേശനില്‍ നിന്നും തുക ഏറ്റുവാങ്ങി. ചടങ്ങില്‍ ജി. ഹരികുമാര്‍ പങ്കെടുത്തു.
പയ്യാവൂര്‍: പയ്യാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം വി.ടി. ദാമോദരന്‍ മാസ്റ്ററില്‍ നിന്നും നിധി പ്രമുഖ് കെ.വി. പുരുഷോത്തമന് സ്വീകരിച്ചു. എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി സന്തോഷ്, പ്രേമരാജന്‍ മാസ്റ്റര്‍, ശ്രീനിത് എന്നിവര്‍ നേതൃത്വം നല്കി
മയ്യഴി: ശ്രീരാമ ജന്മഭൂമി തീര്‍ത്ത ക്ഷേത്രനിര്‍മ്മാണത്തിന് ഭാഗമായുള്ള ധനശേഖരണം മാങ്ങോട്ടുകാവ് ട്രസ്റ്റി സി.എ. നായരില്‍ നിന്ന് ഭാരവാഹികള്‍ ഏറ്റുവാങ്ങി. ചെമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രം മേല്‍ശാന്തി പ്രസാദന്‍ തീരുമേനിയുടെ കൈയില്‍ നിന്നും ചെമ്പ്ര വാര്‍ഡ് സംയോജക് ജിജേഷ് വള്ളില്‍ നിധി സ്വീകരിച്ചു.
മട്ടന്നൂര്‍: മട്ടന്നൂര്‍ മുനിസിപ്പല്‍ തല ഉദ്ഘാടനം സാഹിത്യകാരനും പ്രഭാഷകനുമായ ഡോ. കൂമുള്ളി ശിവരാമന് നിര്‍വ്വഹിച്ചു. സമര്‍പ്പണ നിധി ജില്ലാ നിധി പ്രമുഖ് കെ പി സതീശന് ഏറ്റുവാങ്ങി. ഖണ്ഡ് നിധി പ്രമുഖ് കെ. ജിഷ്ണു, മുനിസിപ്പല്‍ നിധി പ്രമുഖ് എം.വി.ദിലീപന്, കെ.സജു എന്നിവര്‍ പങ്കെടുത്തു.
മട്ടന്നൂര്‍ ഇല്ലംമൂലയില്‍ അയ്യപ്പക്ഷേത്രം മേല്‍ശാന്തി ചന്ദ്രന് നമ്പൂതിരിയില്‍ നിന്ന് ആര്‍എസ്എസ് മട്ടന്നൂര്‍ ഖണ്ഡ് പ്രചാരക് ബാബുരാജ് ഏറ്റുവാങ്ങി. വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് കണ്‍വീനര്‍ വി.വിനോദ് , കെ.വി. ഷാജി, സജു കളരിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
എളമ്പാറ പാറക്കല്‍ ക്ഷേത്രത്തില്‍ നാരായണിയമ്മയില്‍ നിന്നും, എം. വേലായുധനില്‍ നിന്നും ബിജെപി ബൂത്ത് കമ്മറ്റി പ്രസിഡന്റ് രാധാകൃഷ്ണന് തു ക ഏറ്റുവാങ്ങി.
കിളിയങ്ങാട് രാമക്ഷേത്ര നിര്‍മ്മാണ നിധി സമര്‍പ്പണം ആദ്യകാല ജനസംഘം പ്രവര്ത്തകന് പി.പി.ഗോവിന്ദന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. എ.ഇ. സജു, വി.എ. വിനോദ്, സി.വി. സുധീഷ് എന്നിവര്‍ സംസാരിച്ചു. കര്സേവകന് മട്ടന്നൂര്‍ കിളിയങ്ങാട്ടെ പരേതനായ സി.കെ. ഗോപാലന്റെ മാതാവ് സി.കെ. ജാനകിയമ്മ അയോധ്യനിധി ശാഖ കാര്യവാഹ് സി.വി. സുധീഷിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: