ഫറ്റോര്‍ഡ: രണ്ട് ഗോളിന്റെ മുന്‍തൂക്കം കളഞ്ഞുകുളിച്ച കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഐഎസ്എല്‍ ഏഴാം പതിപ്പിന്റെ രണ്ടാം പാദത്തില്‍ എടികെ മോഹന്‍ ബഗാനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് തോറ്റു. രണ്ട് ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോള്‍ വഴങ്ങിയത്. എടികെ മോഹന്‍ ബഗാനായി റോയ് കൃഷ്ണ ഇരട്ട ഗോള്‍ നേടി. മാഴ്സെലീഞ്ഞോ ഒരു ഗോള്‍ അടിച്ചു. ബ്ലാസ്റ്റേഴ്സിനായി ഗാരി ഹൂപ്പറും കോസ്റ്റയുമാണ് സ്കോര്‍ ചെയ്തത്.
ഈ തോല്‍വി ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. പതിനഞ്ച് മത്സരങ്ങളില്‍ അത്രയും തന്നെ പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്. അതേസമയം എടികെ മോഹന്‍ ബഗാന് പതിനാല് മത്സരങ്ങളില്‍ ഇരുപത്തിയേഴ് പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ തകര്‍ത്തുകളിച്ചു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് , ഗാരി ഹൂപ്പര്‍ , ജോര്‍ദാന്‍ മറെ തുടങ്ങിയവരാണ ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പന്തുമായി നിരന്തരം എടികെ ഗോള്‍ മുഖത്ത് കയറിയിറങ്ങിയ ബ്ലാസ്റ്റേഴ്സ് പതിനാലാം മിനിറ്റില്‍ വല കുലുക്കി.
സൂപ്പര്‍ സ്ട്രൈക്കര്‍ ഗാര്യ ഹൂപ്പറാണ് ലക്ഷ്യം കണ്ടത്. സന്ദീപ് സിങ് നീട്ടിക്കൊടുത്ത പന്ത് മുപ്പത്തിയഞ്ചു വാര അകലെനിന്ന് കിടിലന്‍ ഷോട്ടിലൂടെ ഹൂപ്പര്‍ എടികെ മോഹന്‍ ബഗാന്റെ വലയിലാക്കി.ഏഴു മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്സിന് ലീഡ് ഉയര്‍ത്താന്‍ അവസരം കൈവന്നു. പക്ഷെ ജോര്‍ദാന്‍ മറെയു െട ഷോട്ട് ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്ന്് അകന്നു. പിന്നീട് മറെയുടെ മികച്ചൊരു ഹെഡ്ഡര്‍ എടികെ പ്രതിരോധം ബ്ലോക്ക് ചെയ്തു.
ആദ്യ പകുതിയുടെ അവസാന സമയങ്ങളില്‍ മലയാളി താരം രാഹുല്‍ കെ.പി.യുടെ ഗോളടിക്കാനുള്ള ശ്രമവും പാഴായി. ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട്് എടികെ ഗോളി രക്ഷപ്പെടുത്തി. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് 1-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് 2-0 ആയി ഉയര്‍ത്തി. അമ്പത്തിയൊന്നാം മിനിറ്റില്‍ കോസ്റ്റയാണ് ഗോള്‍ അടിച്ചത്. ബോക്സിന് അകത്ത്്നിന്നുള്ള കോസ്റ്റയുടെ ഷോട്ട് വലയില്‍ കയറുകയായിരുന്നു.
എട്ട്് മിനിറ്റുകള്‍ക്കുളളില്‍ എടികെ ഒരു ഗോള്‍ മടക്കി. മന്‍വീര്‍ സിങ് നല്കി പാസ് മുതലാക്കി മാഴ്സെലീഞ്ഞോയാണ് സ്കോര്‍ ചെയ്തത്്. തൊട്ടു പിന്നാലെ അവര്‍ രണ്ടാം ഗോളും നേടി. പെനാല്‍റ്റിയിലൂടെ റോയ് കൃഷ്ണയാണ് സ്കോര്‍ ചെയ്തത്്. പെനാല്‍റ്റി ഏരിയയില്‍ ജെസ്സല്‍ കര്‍നീറോ പന്ത് കൈകൊണ്ട് തൊട്ടതിനാണ് പെനാല്‍റ്റി വിധിച്ചത്. കളിയവസാനിക്കാന്‍ മൂന്ന് മനിറിറ്റ് ശേഷിക്കെ റോയ് കൃഷ്ണ വീണ്ടും ഗോള്‍ നേടി എടികെയ്്ക്ക് വിജയം സമ്മാനിച്ചു.
ഹൈദരാബാദിന് ജയം
വാസ്കോ: ഐഎസ്എല്‍ ഏഴാം പതിപ്പിന്റെ രണ്ടാം പാദത്തില്‍ ചെന്നൈയിന് എഫ്സിയെ മടക്കമില്ലാത്ത രണ്ട്് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഹൈദരാബാദ് എഫ്സി പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇരുപത്തിയെട്ടാം മിനിറ്റില്‍ സന്റാസയും എണ്‍പത്തിയെട്ടാം മിനിറ്റില്‍ ജോയല്‍ കിയാസിനിയുമാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ഹൈദരാബാദിന് പതിനഞ്ച് മത്സരങ്ങളില്‍ ഇരുപത്തിരണ്ട് പോയിന്റായി. അതേസമയം ചെന്നൈയിന് പതിനഞ്ച്് മത്സരങ്ങളില്‍ പതിനാറു പോയിന്റുമായി ആറാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: