ന്യൂദല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത് ഏറെ വേദനയുളവാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചു. ചെങ്കോട്ടയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചു.
ദേശീയ പാതകയെ അപമാനിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചു. നടക്കാന്‍ പാടിലാത്ത സംഭവങ്ങളായിരുന്നു അത്. കാര്‍ഷിക മേഖലയെ നവീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിനായുള്ള നടപടികള്‍ ഇനിയും തുടരുമെന്നും പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് പദ്ധതി ഇന്ത്യയില്‍ പുരോഗമിക്കുന്ന കാര്യം നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കാണും എന്നു കരുതുന്നു. വാക്സിനേഷന് പദ്ധതിയുടെ ഭാഗമായി 30 ലക്ഷം പേര്‍ക്ക് 15 ദിവസത്തിനുള്ളില്‍ വാക്സിന് വിതരണം ചെയ്യാന്‍ സാധിച്ചു. വികസിത രാജ്യങ്ങളായ യുഎസ്, യുകെ എന്നിവയ്ക്ക് ഇത് സാധിക്കുന്നതിന് 18, 36 ദിവസങ്ങള്‍ വേണ്ടിവന്നതായി മോദി ചൂണ്ടിക്കാട്ടി.
ആവശ്യമായ വാക്സിനുകള്‍ ഇവിടെ തന്നെ നിര്‍മ്മിക്കാന്‍ സാധിച്ചത് രാജ്യത്തിന്റെ ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണ്. മരുന്നുകളുടെയും വാക്സിനുകളുടെയും കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാണ്.
മറ്റു രാജ്യങ്ങളെല്ലാം ഇന്ത്യയെ വാക്സിനായി ആശ്രയിക്കുന്നുണ്ട്. അവരെല്ലാം തങ്ങളുടെ നന്ദിയും അഭിനന്ദനവും ഇന്ത്യയെ അറിയിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് വാക്സിന് ഉത്പാദനത്തില്‍ ഇന്ത്യ നേടിയ സ്വയംപര്യാപതത. എത്രയും വേഗം വാക്സിനേഷന് പ്രക്രിയ പൂര്‍ത്തിയാക്കി ലോകത്തിനാകെ മാതൃക സൃഷ്ടിക്കാനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നത്.
ഇതോടൊപ്പം ബോര്‍ഡര്‍ – ഗവാസ്കര്‍ ടെസ്റ്റ് സീരിയസ് വിജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേയും മന് കീ ബാത്തിലെ പ്രസംഗത്തില്‍ മോദി അനുമോദിച്ചു. ഐതിഹാസിക വിജയം നേടിയ ഇന്ത്യന്‍ ടീമിന്റെ കഠിനാധ്വാനവും ഒത്തൊരുമയും എല്ലാവരേയും ഉത്തേജിപ്പിക്കുന്നതാണ്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍നിന്നും ബെംഗളൂരുവിലേക്ക് ആയിരത്തിലേറെ കിലോമീറ്റര്‍ ദൂരം വരുന്ന വിമാനയാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റുമാരേയും കാബിന് ക്രൂവിനും മോദി മന് കീ ബാത്തിലൂടെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: