ന്യൂദല്‍ഹി : ഫെബ്രുവരി ഒന്ന് മുതല്‍ രാജ്യത്തെ സിനിമാ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കൊറോണ വൈറസ് ഭീതി വിട്ടൊഴിയാത്തതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശ്ശനമായി പാലിക്കണമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു.
എന്നാല്‍ പ്രദര്‍ശനത്തിന് പിന്നാലെ സീറ്റുകളിലും മറ്റും അണുനശീകരണം ഉള്‍പ്പടെയുള്ളവ നടത്തിയിരിക്കണം. തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. തിയേറ്ററുകളിലെ തിക്കും തിരക്കും ഒഴിവാക്കുന്നതിനായി ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആളുകള്‍ പരമാവധി ശ്രമിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: