ഈ രാജ്യത്തിന്റെ നിര്‍ണ്ണായക ദശാസന്ധികളിലെല്ലാം ഒരു ദുരൂഹ മരണം അല്ലെങ്കില്‍ കൊലപാതകം നടന്നിട്ടുണ്ട്. അത് രാജ്യത്തെ പതിറ്റാണ്ടുകളോളം പിറകോട്ട് വലിക്കുകയോ മുന്നേറ്റത്തെ തടസപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി, ശ്യാമപ്രസാദ് മുഖര്‍ജി, ലാല്‍ബഹാദൂര്‍ ശാസ്ത്രി, ദീനദയാല്‍ ഉപാദ്ധ്യായ തുടങ്ങിയവരുടെയൊക്കെ മരണം ഇത്തരത്തിലുള്ളതായിരുന്നു. ഇവരുടെയൊക്കെ
അകാല മരണത്തിലുള്ള ഗുണഭോക്താവ് ആരായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് ഈ മരണങ്ങളിലുള്ള ദുരൂഹത ഏറുന്നത്.
ഇവയില്‍ ഏറ്റവും പ്രധാനമായിരുന്നു 73 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസം നടന്ന ഗാന്ധിജി വധം. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കോണ്‍ഗ്രസ് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട, പ്രധാനമന്ത്രി പദത്തിന് വേണ്ടി നെഹൃു വാശിപിടിക്കരുതെന്ന് ആവശ്യപ്പെട്ട, രാമരാജ്യം ലക്ഷ്യമിട്ടുള്ള വികസന പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട, നെഹൃുവിയന്‍ സോവിയറ്റ് മാര്‍ഗ്ഗമല്ല ഇന്ത്യക്ക് വേണ്ടതെന്ന് വാദിച്ച, ആര്‍എസ്എസിനെ പുകഴ്തിയ ഗാന്ധി ഇല്ലാതാകണമെന്ന ആവശ്യം ആരുടേതായിരിക്കും? ഗാന്ധിയെ ഇല്ലാതാക്കിയതോടെ ഒരുവെടിക്ക് രണ്ടു പക്ഷിയെന്ന നാട്ടു ന്യായം അനുസരിച്ച് ആര്.എസ്.എസിനെയും ഒതുക്കാം എന്ന ചിന്ത ഗൂഡാലോചനയായിരുന്നു.
ഇന്നും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളാണ് ഗാന്ധി വധത്തില്‍ അന്നത്തെ ഭരണകൂടത്തെ സംശയ നിഴലില്‍ നിര്‍ത്തുന്നത്.
1. ഗാന്ധി കൊല്ലപ്പെടുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടത്.
2. ഗാന്ധിയെ കൊല്ലാന്‍ നടക്കുന്ന മദന്‍ലാല്‍ പഹ്വ എന്ന ചെറുപ്പക്കാരനെപ്പറ്റി മഹാരാഷ്ട്രാ മുഖ്യമന്ത്രി ബി.ജി ഖേറിന് വിവരം നല്കിയ പ്രൊഫ. ജഗദീശ് ചന്ദ്ര ജയിനിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമം ഉണ്ടായത്.
3. ജയിന് നല്കിയ വിവരം അനുസരിച്ച് തുടര്‍ നടപടി ഉണ്ടാകാതിരുന്നത്.
4. 1934 മുതല്‍ പലവട്ടം വധശ്രമം ഉണ്ടായിട്ടും ഗാന്ധിജിക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നത്.
5. വധത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടോ എന്ന് അന്വേഷിക്കാതിരുന്നത്.
6. ചാര്‍ജ് ഷീറ്റ് പിന്നീട് കാണാതായത്.
7. മൃതദേഹം പോസ്റ്റുമാര്‍ട്ടം നടത്താതിരുന്നത്. അങ്ങനെ പല മിസിംഗ് ലിങ്കുകളും പ്രമാദമായ ഈ കേസില്‍ ഉണ്ടായിരുന്നു.
ഏറ്റവും പ്രധാനം കൊലപാതകികള്‍ അംഗമായ ഹിന്ദുമഹാസഭയെ വെറുതെ വിട്ട് ആര്.എസ്.എസിനെ പ്രതിയാക്കി എന്നതാണ്. അന്നത്തെ ഹിന്ദു മഹാസഭ അദ്ധ്യക്ഷനായ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിക്ക് പിന്നീട് സിപിഎമ്മില്‍ ചേരാനും ഈ കളങ്കം തടസമായില്ല.
സാഹചര്യ തെളിവ് അനുസരിച്ച് ഗാന്ധി വധത്തിന് പിന്നില്‍ നെഹൃു-കമ്മ്യൂണിസ്റ്റ് ഗൂഡാലോചനയായിരുന്നു. ഇവര്‍ മാത്രമായിരുന്നു ഗാന്ധി ഇല്ലാതായതിന്റെ ഗുണഭോക്താക്കള്‍. കൊലപാതക കേസുകളില്‍ ഇത് പരമ പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: