കൂനംന്താനം: തമിഴ്നാട് വനം വകുപ്പില്‍ നിന്ന് വിരമിച്ച എസ്. കുമാരകുട്ടന് നായര്‍ നന്ദനം ഇന്ന് ചിത്രകാരനാണ്.
ജോലിയില്‍ നിന്ന് പിരിഞ്ഞതോടെ ആരംഭിച്ച ചിത്രരചന 88-ാം വയസ്സിലും തുടരുന്നു. സദാ സമയവും ചിത്രരചനയില്‍ മുഴുകുന്ന കുമാരക്കുട്ടന്‍ ആയിരക്കണക്കിന് ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇപ്പോള്‍ ചിത്രങ്ങള്‍ കാണാനെത്തുന്നവര്‍ ഏറെയാണ്. ബിജെപി വാഴപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുമാരക്കുട്ടന്‍ നായരെയും ഭാര്യ അമ്മിണിയമ്മ മുല്ലശ്ശേരിയെയും ആദരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്. മഞ്ജീഷ് പൊന്നാട അണിയിച്ചു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ഡി. കുഞ്ഞുമോന്, പി.പി. ശിവരാമന്, ശ്രീനിവാസ് അമ്പലപ്പാട്ട്, വിശ്വനാഥന്, ജയപ്രകാശ്, വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: