ന്യൂദല്‍ഹി: മ്പൊന്നുമില്ലാത്ത മഹാമാരി മൂലം 2020 മാര്‍ച്ച് മുതല്‍ ധനനയത്തില്‍ സവിശേഷമായ ഇളവുകള്‍ കൊണ്ടുവരികയും 2020 ല്‍ മുഴുവനും അത് നിലനിര്‍ത്തുകയും ചെയ്തതായി സാമ്പത്തികസര്‍വേ ചൂണ്ടിക്കാട്ടുന്നു.
2020 മാര്‍ച്ച് മുതല്‍ റിപ്പോ നിരക്കില്‍ 115 ബി.പി.എസ് കുറവുണ്ടായി. സമ്പദ്ഘടനയുടെ സ്വത്തുകള്‍ കടമാക്കുന്നതിനുള്ള സാഹചര്യം പരിപാലിക്കുന്നതിനായി ആര്.ബി.ഐ കൈക്കൊണ്ട നിരവധി പരമ്പരാഗതവും അല്ലാത്തതുമായ നടപടികള്‍ മൂലം ലിക്വിഡിറ്റി 202021ല്‍ അധികമായിരുന്നു. വായ്പാ നിരക്കിലും മികവ് കണ്ടു. പുതിയ രൂപ വായ്പകളുടെയും കുടിശികയായ വായ്പകളുടെയൂം വിലയിരുത്തപ്പെടുന്ന ശരാശരി വായ്പാ നിരക്ക് 94 ബി.പി.എസില്‍ നിന്നും 67 ബി.പി.എസ് ആയി കുറഞ്ഞു.
വാണിജ്യബാങ്കുകളുടെ നിഷ്ക്രിയാസ്തികള്‍ 2020 മാര്‍ച്ചിലെ 8.21 ശതമാനത്തില്‍ നിന്നും 2020 സെപ്റ്റംബറില്‍ 7.49%മായി കുറഞ്ഞു. മഹാമാരിയുടെയുടെ പശ്ചാത്തലത്തില്‍ നല്കിയ വായ്പകളുടെയും ആസ്തിവര്ഗ്ഗീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഇതുണ്ടായതെന്ന് സാമ്പത്തികസര്‍വേ പറയുന്നു. ഷെഡ്യൂള്‍ വാണിജ്യബാങ്കുകളിലെ മൂലധന റിസ്ക്വെയിറ്റഡ് ആസ്തികളുടെ അനുപാതം 2020 മാര്‍ച്ചിലെ 14.7%ല്‍ നിന്നും 2020 സ്പെറ്റംബറില്‍ 15.8%മായി മെച്ചപ്പെട്ടു. പൊതുസ്വകാര്യമേഖലകളിലുണ്ടായ മെച്ചപ്പെടലാണ് ഇതിന് പിന്നില്‍.
ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്റപ്റ്റന്‍സി കോഡിലൂടെയുള്ള (അത് അംഗീകരിച്ചശേഷം) വാണിജ്യബാങ്കുകളുടെ തിച്ചെടുക്കല് നിരക്ക് 45% മുകളിലാണെന്ന് ബജറ്റ് പൂര്‍വ്വ സര്‍വേ വ്യക്തമാക്കുന്നു. മഹാമാരിയും കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റിസല്യൂഷന്‍ പ്രോസസും തെറ്റുകളുടെ പേരില്‍ സസ്പെന്‍ഡ് ചെയ്തു. ബാങ്കുകളിലേയും ബാങ്കിംഗ് ഇതര സ്ഥാപനങ്ങളിലേയും ഒതുങ്ങിയ വളര്‍ച്ച മൂലം യഥാര്‍ത്ഥ സമ്പദ്ഘടനയിലേക്കുള്ള ധനത്തിന്റെ ഒഴുക്ക് സമ്മര്‍ദ്ദത്തിലായി. പണശേഖരണത്തില് വളര്‍ച്ചയുണ്ടായിട്ടും റിവേഴ്സ് റിപ്പോയ്ക്ക് കീഴില്‍ ബാങ്കുകളില്‍ ആര്.ബി.ഐക്കൊപ്പം വന്‍തോതില്‍ നിക്ഷേപമുണ്ടായതുകൊണ്ട് ഇത് വലിയതോതിലുള്ള പണവിതരണമായി മാറ്റാന്‍ കഴിഞ്ഞില്ല. 2021 ജനുവരി ഒന്നിന് ബാങ്കുകളുടെ വായ്പാ വളര്‍ച്ച 6.7% മായി .2020-21ല്‍ വായ്പകളുടെ വലിയ തോതിലുള്ള മന്ദഗതിയ്ക്കും ബാങ്കിംഗ് മേഖല സാക്ഷ്യംവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: