ന്യൂദല്‍ഹി: കര്‍ഷകരും ഒരു വിഭാഗം ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ ആലിപൂര്‍ പൊലീസ് സ്റ്റേഷന് ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥന് പ്രദീപ് കുമാറിന് വെട്ടേറ്റു.
കര്‍ഷകരിലൊരാളാണ് വാളുകൊണ്ട് ആക്രമിച്ചതെന്ന് പ്രദീപ്കുമാര്‍ പറയുന്നു. കൈകള്‍ക്കാണ് വെട്ടേറ്റത്. വെട്ടിയ ആളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
സിംഘു അതിര്‍ത്തിയിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ഇടപെട്ടതായിരുന്നു പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: