വടക്കാഞ്ചേരി: പാര്‍ളിക്കാട്-പട്ടിച്ചിറക്കാവ് പാടശേഖരത്തില്‍ കൂട്ടത്തോടെ പന്നിക്കൂട്ടമിറങ്ങുന്നത് പതിവാകുമ്പോള്‍ പ്രതിസന്ധിയിലായി കര്‍ഷകര്‍. 38 ഏക്കറില്‍ നെല്‍ക്കൃഷിയിറക്കിയ 40 ഓളം കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്. കൊയ്ത്തിന് പാകമായ നെല്‍കതിരുകള്‍ ഭൂരിഭാഗവും അനുദിനം പന്നിക്കൂട്ടം ഇളക്കി മറിക്കുകയാണ്.
പന്നികളെ പ്രതിരോധിക്കാന്‍ പാടശേഖരങ്ങളുടെ നടുഭാഗത്തും, അതിരുകളിലും വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പ്രയോജനമൊന്നുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ നിരവധി കര്‍ഷകര്‍ ഇപ്പോള്‍ ആശങ്കയുടെ നിഴലിലാണ്.
ഫെബ്രുവരി ആദ്യ വാരത്തോടെ കൊയ്തെടുക്കേണ്ട നെല്‍കൃഷിയാണ് അനുദിനം പന്നികള്‍ നശിപ്പിക്കുന്നത്. വനം- കൃഷി വകുപ്പ് അധികൃതരെയൊക്കെ പരാതിയറിയിച്ചതായി പാടശേഖര സമിതി സെക്രട്ടറി രവീന്ദ്രനും, പ്രസിഡന്റ് പരമേശ്വരനും പറഞ്ഞു. പ്രദേശത്തെ പാടശേഖരങ്ങളിലും മറ്റ് കൃഷിയിടങ്ങളിലുമൊക്കെ പന്നി, മലയണ്ണാന്, മയില്‍ എന്നിവയുടെ ശല്യം തുടരുകയാണ്. ഈ നില തുടര്‍ന്നാല്‍ കാര്‍ഷിക വൃത്തി ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: